ചിത്രശലഭത്തെ പോലെ മനോഹരിയായി ജാൻവി കപൂർ, ചിത്രങ്ങൾ ഇരുകൈയും നീട്ടി ഏറ്റെടുത്ത് മലയാളികൾ – M3DB

0
265




മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജാൻവി കപൂർ. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും മലയാളി നടിമാർക്ക് കിട്ടുന്ന അതേ സ്വീകാര്യത തന്നെയാണ് ഇവർക്ക് മലയാളികൾക്കിടയിൽ ലഭിച്ചു വരുന്നത്. ഇതിനു കാരണം ഇവർ അഭിനയിച്ച സിനിമകൾ എല്ലാം തന്നെ അഭിനയ പ്രാധാന്യമുള്ള സിനിമകൾ ആയിരുന്നു എന്നതുകൊണ്ടും അത്തരത്തിലുള്ള സിനിമകൾ ഏതു ഭാഷയിൽ ആയാലും മലയാളികൾ ഏറ്റെടുക്കും എന്നതുകൊണ്ടുമാണ്. ധാരാളം ആരാധകരെ ആണ് താരം കേരളത്തിലും വളരെ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമാക്കിയത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ജാൻവി കപൂർ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നടിയുടെ വിശേഷങ്ങളും വീഡിയോകളും എല്ലാം ഇരുകുകയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു ചിത്രശലഭത്തെ പോലെ സുന്ദരി ആയിട്ടാണ് താരം ചിത്രങ്ങളിൽ എല്ലാം തന്നെ പ്രത്യക്ഷപ്പെടുന്നത്.

അതേസമയം ഏറ്റവും തൻറെ സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഗുഡ് ലക്ക് ജെറി എന്നാണ് സിനിമയുടെ പേര്. ഇത് ഒരു നയൻതാര സിനിമയുടെ റീമേക്ക് ആണ് എന്ന വസ്തുത നിങ്ങൾക്ക് അറിയുമോ? നയൻതാര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കോലമാവ് കോകില എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ഇത്. ഹോട്ട് സ്റ്റാർ വഴിയായിരുന്നു ചിത്രം റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. നിരവധി ആളുകൾ ആണ് നടിയെ അഭിനന്ദിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.

അതേസമയം ബോളിവുഡിലെ മുൻനിര നടനും നിർമാതാവും ആയിരുന്ന ബോണി കപൂർ ആണ് ഇവരുടെ പിതാവ്. തെന്നിന്ത്യൻ സിനിമകളിലൂടെ കരിയർ ആരംഭിച്ച പിന്നീട് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മാറിയ ശ്രീദേവി ആണ് ഇവരുടെ അമ്മ. ഇവർക്ക് ഒരു സഹോദരി കൂടിയുണ്ട്. ഖുശി കപൂർ എന്നാണ് സഹോദരിയുടെ പേര്. സിനിമയിൽ ഇല്ലെങ്കിലും സമൂഹം മാധ്യമങ്ങളിൽ ഇവരും വളരെ സജീവമാണ് എന്നതുകൊണ്ട് തന്നെ ധാരാളം ആരാധകരെയാണ് ഇവർ സമൂഹമാധ്യമങ്ങൾ വഴി സ്വന്തമാക്കിയത്. ഉടൻതന്നെ ഇവർ സിനിമയിൽ അരങ്ങേറും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.







Google search engine

LEAVE A REPLY

Please enter your comment!
Please enter your name here