സിനിമകൾ കിട്ടാത്തത് കൊണ്ടല്ല, സിനിമയിൽ നിന്നും മാറി നിന്നതായിരുന്നു – ശങ്കർ ബ്രേക്ക് എടുക്കുവാനുള്ള കാരണം എന്തായിരുന്നു എന്നറിയുമോ? വർഷങ്ങൾക്കുശേഷം ആ വെളിപ്പെടുത്താൻ ഇതാ – M3DB

0
65




മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശങ്കർ. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ ആണ് ശങ്കർ നായകനായി ഇറങ്ങിയത്. മോഹൻലാൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അരങ്ങേറിയതും ഈ സിനിമയിൽ തന്നെ. വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ സൂപ്പർതാരങ്ങളിൽ ഒരാളായി മാറി ശങ്കർ. ഇദ്ദേഹം അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ് ആയിരുന്നു. ഒരു വർഷം 28 സിനിമകളിൽ വരെ ഇദ്ദേഹം ഒരിക്കൽ അഭിനയിച്ചിട്ടുണ്ട്. നടി മേനകയും ഇദ്ദേഹവും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള ഗോസിപ്പുകളും അന്ന് നിലനിന്നിരുന്നു. ഇപ്പോൾ ഇദ്ദേഹം തന്നെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ്.

“മേനകയോടും അവരുടെ കുടുംബത്തോടും ഞാൻ വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ട്. ഒരു കുടുംബത്തെ പോലെയാണ് ഞങ്ങൾ കഴിഞ്ഞത്. 30 സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. അങ്ങനെയാണ് ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ് എന്ന ഗോസിപ്പുകൾ പറയുന്നത്. അതിലൊന്നും ഒരു സത്യവുമില്ല. ഞാനും സുരേഷ് കുമാറും അടുത്ത സുഹൃത്തുക്കൾ ആണ്. എന്നെ കാണുവാൻ വേണ്ടി അദ്ദേഹം ലൊക്കേഷനിൽ വരുമായിരുന്നു. അങ്ങനെയാണ് അദ്ദേഹം മേനകയെ കണ്ട് ഇഷ്ടത്തിലാകുന്നത്” – ശങ്കർ പറയുന്നു.

“ഒരു വർഷം 28 സിനിമകളിൽ വരെ ഞാൻ അഭിനയിച്ചിരുന്നു. ഒരു ഘട്ടത്തിനുശേഷം അത് കുറച്ച് ഓവർ ആയി തോന്നി. ചില സിനിമകൾ ഓടാതെ വന്നു. അങ്ങനെയാണ് മലയാള സിനിമയിൽ നിന്നും ഒരു ഗ്യാപ്പ് എടുത്തു തമിഴ് സിനിമയിൽ കുറച്ചു സിനിമകൾ ചെയ്തത്. അങ്ങനെ മലയാളത്തിൽ നാലു വർഷങ്ങളോളം സിനിമകൾ ചെയ്തില്ല. തിരിച്ചുവരവിൽ ചെയ്ത സിനിമകൾ ഒന്നും പ്രതീക്ഷിച്ചതുപോലെ ഹിറ്റായില്ല” – ശങ്കർ പറയുന്നു.

അതേസമയം സിനിമയിലെ താര പുത്രന്മാരുടെ വരവിനെ കുറിച്ചും ശങ്കർ പറയുന്നുണ്ട്. “താരപുത്രന്മാർ ആണ് എന്ന് കരുതി എല്ലാവർക്കും മലയാള സിനിമയിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ല. താരങ്ങൾക്ക് എല്ലാവർക്കും തന്നെ മക്കളുണ്ട്. എന്നാൽ അവർ ആരും പ്രണവ് മോഹൻലാലിനെ പോലെ അല്ലെങ്കിൽ ദുൽഖറിനെ പോലെ വരുന്നില്ല. കാരണം അവർക്ക് പ്രത്യേകമായി ഒരു ടാലൻറ് ഉണ്ട് എന്നതുകൊണ്ട് തന്നെയാണ്. ആരുടെ മകനാണെങ്കിലും ടാലൻറ് ഇല്ലെങ്കിൽ ഇവിടെ പിടിച്ചുനിൽക്കാൻ സാധിക്കില്ല” – ശങ്കർ പറയുന്നു.







Google search engine

LEAVE A REPLY

Please enter your comment!
Please enter your name here