സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയായിരിക്കും. ഇതിന് കാരണം സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ ഇരുകയും നീട്ടിയാണ് സ്വീകരിക്കുന്നത്.
ഇപ്പോൾ ഒരു കുട്ടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഇവർ. ആരാണ് ഈ കുട്ടി സുന്ദരി എന്ന് നിങ്ങൾക്ക് മനസ്സിലായോ? നടിയുടെ കടുത്ത ആരാധകർക്ക് പോലും താരത്തെ മനസ്സിലാക്കുവാൻ സാധിക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. കാരണം താരം അത്രത്തോളം മാറി പോയിരിക്കുന്നു എന്നതാണ് സത്യം.
കന്നട സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ഏകദേശം 27 വയസ്സായി താരത്തിന്. കർണാടകയിലെ ബാംഗ്ലൂരിലാണ് താരം ജനിച്ചു വളർന്നത് എല്ലാം തന്നെ. ഇതുവരെ 3 സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. ബീർബൽ ട്രയോളജി കേസ് വൺ എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 2019 വർഷത്തിൽ ആയിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. കന്നട സിനിമ ആയിരുന്നു ഇത് എങ്കിലും ആമസോൺ പ്രൈം വഴി മലയാളികളും ഈ സിനിമ കണ്ട് ആസ്വദിച്ചവരാണ്.
അതേസമയം താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ട് സിനിമകളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഇനി എപ്പോഴാണ് മലയാളം സിനിമയിലേക്ക് വരുന്നത് എന്നാണ് നടിയോട് ഇപ്പോൾ കേരളത്തിലെ ആരാധകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഈ നടിയുടെ കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ആരാധകർ ഇരുകൈയും നീട്ടിയാണ് ഈ കഥാപാത്രത്തെ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.