
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനിഖ സുരേന്ദ്രൻ. ചോട്ടാ മുംബൈ എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സിനിമയുടെ അവസാനം പ്രത്യക്ഷപ്പെടുന്ന മോഹൻലാലിന്റെ മകളുടെ കഥാപാത്രത്തെ ആണ് അനിഖ അവതരിപ്പിച്ചത്. അതിനുശേഷം മമതാ മോഹൻദാസ്, ജയറാം എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കഥ തുടരുന്നു എന്ന സിനിമയിൽ കേന്ദ്രകഥാപാത്രമായി താരം എത്തിയിരുന്നു. ഈ സിനിമയിലൂടെ നിരവധി അവാർഡുകൾ ആയിരുന്നു താരം സ്വന്തമാക്കിയത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അനിഖ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നടിയുടെ വിശേഷങ്ങളും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും എല്ലാം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. അടുത്തിടെ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാചകം വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു. ഫേസ്ബുക്ക് ആണോ ഇൻസ്റ്റഗ്രാം ആണോ താല്പര്യം എന്ന് ചോദിച്ചപ്പോൾ താരം നൽകിയ ഉത്തരം ഇൻസ്റ്റഗ്രാം എന്നായിരുന്നു. ആരാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്? കുറെ അമ്മാവന്മാർ അല്ലാതെ? – ഇതായിരുന്നു നടിയുടെ ഉത്തരം. ഇതു വലിയ വിവാദമായി മാറിയതോടെ ഇപ്പോൾ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അനിഖ.
“ഇത്രയും വലിയ പ്രശ്നം ആകുമെന്ന് ഞാൻ ചിന്തിച്ചിരുന്നില്ല. കാരണം എന്റെ ചുറ്റുമുള്ള എല്ലാവരും സ്ഥിരം പറയുന്ന ഒരു ഡയലോഗ് ആണ് ഇത്. അത് ഞാൻ ഒരു അഭിമുഖത്തിൽ ആവർത്തിച്ചു എന്നേയുള്ളൂ. ഫേസ്ബുക്ക് കുറച്ചു കൂടി വായനയെ ഇഷ്ടപ്പെടുന്നവരാണ് നോക്കുന്നത്. കുറച്ച് മുന്നേ വന്ന പ്ലാറ്റ്ഫോം ആണ് ഫേസ്ബുക്ക്. ആ സമയത്ത് കൂടുതൽ ശ്രദ്ധ കൊടുത്തത് അതിലേക്കാണ്. അതിനുശേഷം ആണ് ഇൻസ്റ്റഗ്രാം വന്നത്. ഇപ്പോൾ അതാണ് ഉപയോഗിക്കുന്നത്. ഞങ്ങൾക്ക് വയസ്സ് ആകുമ്പോൾ അതും ഇതുപോലെ ആകും” – അനിഖ പറയുന്നു.
അതേസമയം നിരവധി ആളുകൾ ആയിരുന്നു അനിഖ ഫേസ്ബുക്ക് മുഴുവൻ അമ്മാവന്മാർ ആണ് എന്നു പറഞ്ഞ വാർത്തയുടെ താഴെ തെറി കമന്റുകൾ ആയി എത്തിയത്. ഇതിൽ അധികവും 45 വയസ്സിന് മുകളിലുള്ള അമ്മാവന്മാരും അമ്മായിമാരും ആയിരുന്നു. അങ്ങനെ അനിഖ പറഞ്ഞത് തെറ്റാണ് എന്ന് തെളിയിക്കാൻ വേണ്ടി താരത്തെ തെറി പറഞ്ഞു താരം പറഞ്ഞത് ശരിയാണ് എന്ന് ഇവന്മാർ തന്നെ തെളിയിച്ചു.