
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ജോസ്. ഇവരുടെ പ്രിയപ്പെട്ട കൂട്ടുകാരി ആണ് രഞ്ജിനി ഹരിദാസ്. ഇവർ രണ്ടുപേരും മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളാണ്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവരെക്കുറിച്ച് ഇല്ലാത്ത വാർത്തകളാണ് ഓൺലൈൻ മാധ്യമങ്ങൾ പടച്ചുവിടുന്നത്. ഇവർ രണ്ടുപേരും ലെസ്ബിയൻസ് ആണോ എന്ന തരത്തിലുള്ള ക്യാപ്ഷൻ ഒക്കെ ഇട്ടുകൊണ്ട് ആണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വാർത്തകൾ ഓൺലൈൻ മാധ്യമങ്ങൾ നൽകുന്നത്. ഇതിനു താഴെ വളരെ മോശം രീതിയിലുള്ള കമൻറുകൾ ആണ് അമ്മാവന്മാരും അമ്മായിമാരും നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ രൂക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രഞ്ജിനി. താരം ഇൻസ്റ്റഗ്രാമിൽ വീഡിയോ ചെയ്തുകൊണ്ട് ആയിരുന്നു ഇതു പറഞ്ഞത്.
“സെലിബ്രിറ്റികൾ ആയിട്ടുള്ള ആളുകളെ കുറിച്ച് ഗോസിപ്പുകൾ വായിക്കുവാനും എഴുതുവാനും ഒക്കെ ആളുകൾക്ക് എന്നും ഒരു കൗതുകം തന്നെയാണ്. പക്ഷേ ഞങ്ങളും മനുഷ്യരാണ് എന്ന കാര്യം നിങ്ങൾ ഓർക്കണം. നിങ്ങളെപ്പോലെ തന്നെയാണ് ഞങ്ങളും ജീവിക്കുന്നത്. കുറേക്കാലമായി ഞങ്ങളെ ലക്ഷ്യം വെച്ച് എന്തിനാണ് ഇത്തരത്തിലുള്ള മോശം വാർത്തകൾ നൽകുന്നത് എന്ന് മനസ്സിലാവുന്നില്ല. മുൻപ് വന്നതൊക്കെ ഒഴിവാക്കി വിട്ടു. ഇതിൽ പ്രതികരിക്കേണ്ട എന്നായിരുന്നു സുഹൃത്തുക്കൾ എല്ലാം പറഞ്ഞത്. പക്ഷേ ഇതെല്ലാം കാണാതെ വിടുന്നതിനും ഒരു പരിധിയുണ്ട്.
ഒരു പുരുഷൻറെ കൂടെ നിന്ന് ഫോട്ടോ എടുത്താൽ ഞങ്ങൾ തമ്മിൽ ബന്ധമുണ്ടോ? വിവാഹിതരാകാൻ പോവുകയാണോ എന്നൊക്കെയാണ് ഇത്തരക്കാർ നോക്കുന്നത്. എൻറെ സഹോദരിയെ പോലെയുള്ള ഒരാളുടെ കൂടെ നിൽക്കുന്ന ഫോട്ടോ പുറത്തുവന്നപ്പോൾ ഞങ്ങൾ ലെസ്ബിയൻ ആണോ? എന്ന് തലക്കെട്ടൂടെ ആയിരുന്നു മാധ്യമങ്ങൾ വാർത്ത കൊടുത്തത്. ഹോമോ സെക്സ്വാലിറ്റി കേരളത്തിൽ സാധാരണയായി മാറിയിട്ടുണ്ട് എങ്കിലും ഇതെന്തിനാണ് എല്ലായിടത്തും കയറി വിളമ്പുന്നത്? നിങ്ങൾക്ക് സുഹൃത്തുക്കളും സഹോദരിമാരും ഒന്നും ഇല്ലേ? എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം ലൈംഗികത തന്നെയാണ് എന്നാണോ നിങ്ങൾ കരുതുന്നത്? ഇത്രയും ഇടുങ്ങിയ ചിന്താഗതി ആണോ നിങ്ങൾക്ക്? വൃത്തികേടുകൾ എഴുതുന്ന കാര്യത്തിന് ഒരു പരിധി ഇല്ലേ? എന്തിനാണ് മനപ്പൂർവ്വം അപവാദം പ്രചരിപ്പിക്കുന്നത്?” – രഞ്ജിനി ജോസ് പറയുന്നു.
ഇത്തരത്തിൽ അപവാദ പ്രചാരണങ്ങൾ നടത്തുന്ന ആളുകൾക്കെതിരെ നടപടിയെടുക്കണം എന്നാണ് താരം പറയുന്നത്. ഇവരെ നിയന്ത്രിക്കുന്ന ഒരു നിയമം നിലവിൽ ഉണ്ടാവണം. മുൻപും പല കലാകാരന്മാർക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ഒരുപാട് ആളുകളെ മാനസികമായി തളർത്തിയിട്ടുണ്ട്. കേരളത്തിൻറെ സംസ്കാരം ഇതാണോ എന്നും താരം വീഡിയോയിൽ ചോദിക്കുന്നു. എന്തായാലും ഈ വീഡിയോ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ്. നിരവധി ആളുകൾ ആണ് ഇപ്പോൾ താരത്തിന് സപ്പോർട്ട് ആയിരം രംഗത്തെത്തിയിരിക്കുന്നത്.