മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷാജി കൈലാസ്. മാസ്സ് ആക്ഷൻ സിനിമകളുടെ അമരക്കാരൻ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. എന്നാൽ കഴിഞ്ഞ കുറെ കാലമായി ഇദ്ദേഹത്തിന്റെ സിനിമകൾ എല്ലാം തന്നെ വലിയ രീതിയിൽ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇപ്പോൾ കടുവ എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് ആണ് താരം നടത്തിയിരിക്കുന്നത്. ഇതിനുശേഷം നിരവധി അഭിമുഖങ്ങൾ ആണ് താരം പല മാധ്യമങ്ങൾക്കും നൽകിയിരിക്കുന്നത്. ഇപ്പോൾ ഈ അഭിമുഖങ്ങളിൽ താരം പറയുന്ന വാക്കുകൾ ആണ് ചർച്ചയായി മാറിയിരിക്കുന്നത്.
മൊത്തത്തിൽ കുഴപ്പം പിടിച്ച വ്യക്തിയാണ് താൻ എന്നാണ് ഷാജി കൈലാസ് പറയുന്നത്. ഒരേസമയം ഈശ്വര വിശ്വാസിയും അതേസമയം കമ്മ്യൂണിസ്റ്റുകാരനും ആണ് താൻ എന്നാണ് ഷാജി കൈലാസ് പറയുന്നത്. കോളേജിൽ പഠിക്കുന്ന കാലം മുതൽ തന്നെ പാർട്ടിയിൽ സജീവമായിരുന്നു ഷാജി കൈലാസ്. അതേസമയം ദൈവവിശ്വാസത്തിൽ നിന്നും താൻ വ്യതിചലിച്ചിട്ടില്ല എന്നാണ് ഷാജി കൈലാസ് പറയുന്നത്. തനിക്ക് ഇഷ്ടപ്പെട്ട ദൈവം ശിവൻ ആണ് എന്നും താരം കൂട്ടിച്ചേർത്തു.
അർദ്ധനാരീശ്വരൻ എന്നാണ് ശിവൻ അറിയപ്പെടുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പ്രാധാന്യം നൽകുന്ന ദൈവമാണ് ശിവൻ എന്നും ഷാജി കൈലാസ് പറയുന്നു. അതുകൊണ്ടാണ് ശിവൻ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദൈവമായി മാറിയത് എന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു. അതേസമയം ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട സംവിധായകരിൽ ഒരാൾ കൂടിയാണ് ഷാജി കൈലാസ്. തന്നെ വിമർശിക്കുന്നവർക്കെതിരെ പ്രതികരിക്കുകയും ചെയ്തു ഷാജി കൈലാസ് ഈ അഭിമുഖത്തിൽ.
“ആളുകൾ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. വിമർശനങ്ങളെ എല്ലാ കാലത്തും ഇഷ്ടപ്പെട്ട വ്യക്തിയാണ് ഞാൻ. വിമർശിക്കാം, പക്ഷേ നമ്മുടെ സംസ്കാരത്തെ തള്ളിപ്പറയുന്നത് ശരിയല്ല. നിലവിളക്കും വാഴയിലയും എല്ലാം നമ്മുടെ സംസ്കാരത്തിൻറെ ഭാഗമാണ്. അതിന് ജാതിയും മതവും ഉണ്ട് എന്ന് കരുതുന്നില്ല. വിളക്ക് എന്നത് വെളിച്ചം പകരുന്ന ഒരു വസ്തു മാത്രമാണ്. ഒരുകാലത്ത് വൈദ്യുതി ഇല്ലാതിരുന്ന ഘട്ടങ്ങളിൽ ആളുകൾ വിളക്കുകൾ ഉപയോഗിച്ചിരുന്നു. ഇന്നും പലയിടങ്ങളിലും വിളക്ക് സൂക്ഷിക്കാറുണ്ട്. ഐശ്വര്യത്തിന്റെ പ്രതീകം എന്നതിനപ്പുറം അതിൽ ജാതി കാണേണ്ട ആവശ്യമില്ല” – ഷാജി കൈലാസ് പറയുന്നു.