
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സീനത്ത്. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇവർ സിനിമാ മേഖലയിൽ സജീവമായി പ്രവർത്തിച്ചുവരികയാണ്. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ ഇവർ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഗോഡ് ഫാദർ സിനിമയിൽ ഇവർ അവതരിപ്പിച്ച കടപ്പുറം കാർത്തിയായനി എന്ന കഥാപാത്രത്തെ മലയാളികൾക്ക് എന്നെങ്കിലും മറക്കാൻ സാധിക്കുമോ? ഇപ്പോൾ ജീവിതത്തിലെ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് താരം.
വിവാഹ ജീവിതത്തിൽ പരസ്പര ധാരണ ഇല്ലെങ്കിൽ പെൺകുട്ടികളിൽ പലതരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടാകും എന്നാണ് സീനത്ത് പറയുന്നത്. അതിപ്പോൾ പെൺകുട്ടി കലാമേഖലയിൽ പ്രവർത്തിക്കുന്നവർ ആണെങ്കിലും അല്ലെങ്കിലും അത് അങ്ങനെ തന്നെയാണ് എന്നാണ് സീനത്ത് പറയുന്നത്.
നമ്മുടെ സന്തോഷങ്ങളും ഇഷ്ടങ്ങളും മറ്റുള്ളവരുടെ പുറത്ത് അടിച്ചേൽപ്പിക്കാനുള്ള ഒരു വ്യവസ്ഥ അല്ല വിവാഹം എന്നും സീനത്ത് പറയുന്നു. ഇന്ന് ഒരുപാട് കാലം മാറി. പണ്ട് പെൺകുട്ടികളുടെ സ്ഥാനം വാതിലിന് പിറകിൽ ആയിരുന്നില്ലെ? ഇന്ന് പെൺകുട്ടികൾ പ്രഥമ പരിഗണന കൊടുക്കുന്നത് പഠനത്തിന് ആണ്. വിവാഹത്തിന് രണ്ടാം സ്ഥാനം അവർ കൊടുത്തു തുടങ്ങി – സീനത്ത് പറയുന്നു.
പെൺകുട്ടികളുടെ ശബ്ദം ഒരുപാട് ബലപ്പെട്ടു. അവരുടെ വാക്കുകൾക്ക് മൂർച്ച കൂടി. ചെറിയ പ്രായം മുതൽ തന്നെ കലാമേഖലയുമായി ചുറ്റിപ്പറ്റിയായിരുന്നു തൻറെ ജീവിതം എന്നാണ് സീനത്ത് പറയുന്നത്. ഒരു കലാകാരി എന്ന നിലയിലാണ് താൻ ഇപ്പോഴും ജീവിക്കുന്നത് എന്നാണ് സീനത്ത് പറയുന്നത്. ഇതുവരെ ജീവിതത്തിലും കരിയറിലും ഒരു തണൽ മരം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ആരോടും കടപ്പാട് ഉണ്ടാകേണ്ട ആവശ്യവും വന്നിട്ടില്ല. ആരെങ്കിലും അഭിനയിക്കാൻ വിളിച്ചാൽ പോകും, ഇനിയിപ്പോൾ വിളിച്ചില്ലെങ്കിൽ പരാതി പറഞ്ഞ് ആരുടെയും പിന്നാലെ പോവില്ല – സീനത്ത് പറയുന്നു.