മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലശ്ശേരി. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഫ്ലവേഴ്സ് ടിവിയിൽ സംരക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലെ സജീവ മത്സരാർത്ഥി ആണ് ശ്രീവിദ്യ. കൗണ്ടർ ക്വീൻ എന്നാണ് താരം അറിയപ്പെടുന്നത്. ആര് എന്തൊക്കെ പറഞ്ഞു കളിയാക്കിയാലും അതിനെയൊക്കെ കൗണ്ടർ വച്ചു പറഞ്ഞു തോൽപ്പിക്കുന്ന വ്യക്തികളിൽ ഒരാളാണ് ശ്രീവിദ്യ. ധാരാളം ആരാധകരെ ആണ് ഈ പരിപാടിയിലൂടെ താരം സ്വന്തമാക്കിയത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ശ്രീവിദ്യ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നടിയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം ഇരുവയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
മമ്മൂട്ടിയുടെ ഒപ്പമാണ് താരം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയുമായി താരം എന്തൊക്കെയോ പറയുന്നത് വീഡിയോയിൽ കാണാം. വളരെ സന്തോഷവതി ആയിട്ടാണ് ശ്രീവിദ്യ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അതേസമയം മമ്മൂക്ക ആവട്ടെ വളരെ ഗൗരവക്കാരൻ ആയിട്ടാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. മമ്മൂക്ക ശ്രീവിദ്യയും ആയി പിണങ്ങിയിരിക്കുകയാണ് എന്ന വീഡിയോ കണ്ടാൽ വ്യക്തമാകും. അതേസമയം എന്തു കാര്യത്തിനാണ് മമ്മൂക്ക പിണങ്ങിയത് എന്നത് വീഡിയോയിൽ നിന്നും വ്യക്തമല്ല.
ഒടുവിൽ മമ്മൂക്കയെ എന്തൊക്കെയോ പറഞ്ഞു സോപ്പിടുന്ന ശ്രീവിദ്യയെ വീഡിയോയിൽ കാണാം. വളരെ രസകരമായ ക്യാപ്ഷൻ ആണ് താരം വീഡിയോയ്ക്ക് താഴെ നൽകിയിരിക്കുന്നത്. “എൻറെ ജീവിതത്തിലെ ഏറ്റവും മധുരമായ പിണക്കം ഇതായിരുന്നു, ഇണക്കവും. താങ്ക്യൂ മമ്മൂക്ക” – ഇതായിരുന്നു ചിത്രത്തിന് അടിക്കുറിപ്പ് ആയി താരം നൽകിയത്. അതേസമയം അവസാനം എന്തു സംഭവിച്ചു എന്ന് അറിയുമോ? ശ്രീവിദ്യയുടെ സോപ്പിൽ മമ്മൂക്ക വീണു. ഇരുവരും അവസാനം ഒരു സെൽഫി എടുത്താണ് പിരിഞ്ഞത്. എന്തായാലും ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.