മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. ഹിന്ദി സിനിമയിലാണ് താരം കൂടുതലായി അഭിനയിക്കുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. സംഘപരിവാർ സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് അക്ഷയ് കുമാർ. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിൻറെ സിനിമകൾ ഒന്നും തന്നെ കാണാൻ കൊള്ളില്ല എന്നാണ് പൊതുവേയുള്ള അഭിപ്രായം. ഒരു പ്രത്യേക വിഭാഗം ആളുകൾ മാത്രമാണ് ഇദ്ദേഹത്തിന്റെ സിനിമകൾ കണ്ടു വിജയിപ്പിക്കുന്നത്. ഇപ്പോൾ അവർക്ക് പോലും ഇദ്ദേഹത്തിന്റെ സിനിമകൾ മടുത്തു തുടങ്ങി എന്നതിന്റെ തെളിവാണ് ഇദ്ദേഹത്തിന്റെ സിനിമകളുടെ അടുത്തയായുള്ള തുടരെ തുടരെയുള്ള പരാജയങ്ങൾ.
ഇദ്ദേഹത്തിൻറെ ഭാര്യ ആണ് ട്വിങ്കിൾ ഖന്ന. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് ട്വിങ്കിൾ എത്തുന്നത്. എന്നാൽ ഇവർ തിരഞ്ഞെടുത്ത മേഖല സിനിമ അല്ലായിരുന്നു. മാധ്യമപ്രവർത്തനവും എഴുത്തും ആയിരുന്നു ഇവർ തിരഞ്ഞെടുത്തത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടെത്. ബോളിവുഡ് താരങ്ങൾ എല്ലാം തന്നെ ഇവരുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. അതേസമയം ഇപ്പോൾ വർഷങ്ങൾക്കു മുൻപ് നടന്ന ഒരു കാര്യമാണ് ട്വിങ്കിൾ തുറന്നു പറയുന്നത്.
കാര്യങ്ങൾ എല്ലാം തന്നെ വെട്ടി തുറന്നു പറയുന്ന ശീലമാണ് താരത്തിന് ഉള്ളത്. അത് പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളും വിളിച്ചു വരുത്താറുണ്ട്. അടുത്തിടെ അക്ഷയ് കുമാർ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. കരൻ ജോഹർ അവതരിപ്പിക്കുന്ന ഒരു കോമഡി പരിപാടിയാണ് ഇത്. ഇപ്പോൾ ഈ പരിപാടിയിൽ അക്ഷയ് കുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഒരിക്കൽ അക്ഷയ് കുമാറിനോട് ഭാര്യ ഇങ്ങനെ പറഞ്ഞു – “നിങ്ങൾക്ക് രണ്ടാമതൊരു കുട്ടി വേണോ? എങ്കിൽ നിങ്ങൾ ബോധമുള്ള സിനിമകൾ ചെയ്യണം”, ഇതായിരുന്നു ഭാര്യ നൽകിയ താക്കീത്. രണ്ടു മക്കൾ ആണ് ഇവർക്ക് ഉള്ളത്. ആരവ് എന്നാണ് മൂത്ത മകൻറെ പേര്. അതേസമയം നിതാര എന്നാണ് മകളുടെ പേര്. എന്തായാലും അക്ഷയ് കുമാറിന്റെ ഭാര്യ പറഞ്ഞാൽ വാക്കുകൾ വളരെ കോമഡിയാണ് എന്നാണ് മലയാളികൾ പറയുന്നത്. മലയാളി പെണ്ണുങ്ങൾ ഇതു കേൾക്കേണ്ട എന്നും രണ്ടാമതൊരു കുട്ടിക്ക് വേണ്ടി പറഞ്ഞാൽ അവരും ഇങ്ങനെ പറയും എന്നുമാണ് ഇപ്പോൾ മലയാളികൾ പറയുന്നത്.