മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിത്യ ദാസ്. ഈ പറക്കും തളിക എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിൽ വാസന്തി എന്ന കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. ഈ ഒരൊറ്റ സിനിമ കൊണ്ടുതന്നെ താരം ധാരാളം ആരാധകരെ ആണ് സ്വന്തമാക്കിയത്. മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത ഒരു സിനിമ ആണ് ഈ പറക്കും തളിക. ഇതിലെ കഥാപാത്രങ്ങളും എല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടത് തന്നെ.
അതേസമയം വിവാഹശേഷം താരം സിനിമയിൽ നിന്നും ചെറുതായി വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് ടെലിവിഷൻ മേഖലയിലൂടെ ആയിരുന്നു താരം തിരിച്ചുവന്നത്. സൂര്യ ടിവിയിലെ ഒരു പരമ്പരയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് നിത്യാദാസ് ആയിരുന്നു. ഇപ്പോൾ ഫ്ലവേഴ്സ് ടിവിയിൽ സംരക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ താരം സജീവമായി പങ്കെടുക്കാറുണ്ട്. ഈ പരിപാടിയിൽ നിന്നും ധാരാളം ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. നടിയുടെ മകളും ഈ പരിപാടിയിൽ സജീവമായി പങ്കെടുക്കാറുണ്ട്.
ഇപ്പോൾ കലാഭവൻ മണിയെ കുറിച്ച് താരം പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. “ഒരുപാട് ഹിറ്റായ സിനിമയായിരുന്നു കണ്മഷി. ഈ സിനിമയുടെ ചിത്രീകരണ സമയത്ത് ഞാനും കലാഭവൻ മണി ചേട്ടനും സ്ഥിരമായി വഴക്കിടും ആയിരുന്നു. എന്തുപറഞ്ഞാലും മണിച്ചേട്ടൻ വഴക്കിടും. എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നുപോലും എനിക്ക് അറിയില്ല. ഞാനെന്തു പറഞ്ഞാലും കളിയാക്കുന്നത് പോലെ ആയിരുന്നു മണി ചേട്ടനെ തോന്നിയിരുന്നത്. അങ്ങനെയായിരുന്നു ഞങ്ങൾ ഒരിക്കൽ ഒരു വിദേശ ഷോയ്ക്ക് പോയത്. ആ സമയത്ത് ഞാനൊരു പാട്ടു പാടി” – നിത്യ ദാസ് പറയുന്നു.
മണിക്കിനാവിൻ കൊതുമ്പ് വെള്ളം എന്ന ഗാനം ആയിരുന്നു താരം പാടിയത്. താരം ഒന്നും മനസ്സിൽ വെച്ച് ആയിരുന്നില്ല പാടിയത്. എന്നാൽ താരം തന്നെ കളിയാക്കുന്നത് പോലെ ആയിരുന്നു മണിച്ചേട്ടന് തോന്നിയത്. ഇങ്ങനെയുള്ള ചെറിയ പ്രശ്നങ്ങൾ താങ്കൾ തമ്മിൽ ഉണ്ടായിരുന്നു എന്നാണ് നിത്യ ദാസ് ഓർത്തെടുക്കുന്നത്. അതേസമയം 2007 വർഷത്തിൽ ആയിരുന്നു താരം വിവാഹിതയായത്. അരവിന്ദ് സിംഗ് ജംവാൾ എന്നാണ് ഇവരുടെ ഭർത്താവിൻറെ പേര്. നൈന എന്നു പേരുള്ള ഒരു മകൾ കൂടിയുണ്ട് ഇവർക്ക്.