
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുധീർ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം മലയാള സിനിമയിൽ സജീവമാണ്. കൊച്ചി രാജാവ് എന്ന സിനിമയിൽ താരം അവതരിപ്പിച്ച കഥാപാത്രത്തെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ലല്ലോ. അതേസമയം ഡ്രാക്കുള എന്ന സിനിമയിൽ താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിനയൻ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. വലിയ മേക്കോവർ ആയിരുന്നു ഈ ചിത്രത്തിന് വേണ്ടി താരം നടത്തിയത്. അതേസമയം ഇദ്ദേഹത്തിന്റെ വ്യക്തിജീവിതം സിനിമ കഥയെക്കാൾ ഇമോഷൻ നിറഞ്ഞതാണ്.
ക്യാൻസറിനെ അതിജീവിച്ചുകൊണ്ട് ആണ് ഇദ്ദേഹം വീണ്ടും സിനിമ മേഖലയിൽ സജീവമായി മാറിയത്. ഇതുകൂടാതെ തന്റെ ഭാര്യയെ കുറിച്ചും താരം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പ്രിയ എന്നാണ് ഭാര്യയുടെ പേര്. ഇവരുടെ അടുത്ത ഒരു ബന്ധുവിനെ കുട്ടികൾ ഇല്ലായിരുന്നു. അവർക്ക് ഭാര്യ സ്വന്തം അണ്ഡം നൽകിയ കഥയാണ് സുധീർ പറഞ്ഞത്. ഫ്ലവേഴ്സ് ടിവിയിലെ ഒരു പരിപാടിയിലാണ് ഈ കഥകൾ എല്ലാം തന്നെ സുധീർ തുറന്നു പറഞ്ഞത്.
“ഞങ്ങളുടെ ഒരു ബന്ധു ചികിത്സയുടെ ഭാഗമായി എറണാകുളത്ത് വന്നപ്പോൾ ഞങ്ങളുടെ വീട്ടിൽ ആയിരുന്നു താമസിക്കുവാൻ എത്തിയത്. അവർക്ക് ഗർഭം ധരിക്കാൻ സാധിക്കില്ല എന്ന് പിന്നീട് അറിഞ്ഞു. ഭർത്താവിന് ആയിരുന്നില്ല കുഴപ്പം. ചികിത്സയുടെ ഭാഗമായിട്ടായിരുന്നു അവർ എറണാകുളത്ത് എത്തിയത്. ഡോണറെ കിട്ടിയാൽ ഞങ്ങൾക്ക് ഒരു കുട്ടിയെ കിട്ടും എന്നായിരുന്നു അവർ പറഞ്ഞത്. അങ്ങനെയാണ് പ്രിയ അവരെ സഹായിക്കാം എന്ന് ഏൽക്കുന്നത്” – സുധീർ പറയുന്നു. ഇതിനോട് ഭാര്യ പ്രിയ എങ്ങനെയായിരുന്നു പ്രതികരിച്ചത് എന്ന് അറിയുമോ?
“എനിക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ പോയി ഒരുപാട് ഇഞ്ചക്ഷൻ ഒക്കെ എടുത്തു. ഏകദേശം 15 ഹോർമോൺ ഇഞ്ചക്ഷൻ എടുത്തിരുന്നു. അങ്ങനെ അണ്ഡം വലുതായി ശേഷം പുറത്തെടുക്കുകയായിരുന്നു. പിന്നീട് രണ്ടു മാസം വീട്ടിൽ റസ്റ്റ് ആയിരുന്നു. ഞങ്ങൾ കാരണം ഒരാൾക്ക് ഒരു ജീവിതം കിട്ടുകയാണെങ്കിൽ കിട്ടിക്കോട്ടെ എന്നു കരുതി. കുട്ടിയെ കാണാമോ എന്ന് ചോദിച്ചപ്പോൾ അതിനെന്താ നമുക്ക് ഒരു കുടുംബം പോലെ കഴിയാം എന്നാണ് അവർ പറഞ്ഞത്. എന്നാൽ പിന്നീട് കുഞ്ഞ് ജനിച്ച് മൂന്നുമാസം ആയപ്പോൾ അവർ ഞങ്ങളുമായുള്ള ബന്ധം എല്ലാം അവസാനിപ്പിച്ചു. അവരുടെ ബന്ധുക്കളെല്ലാം കരുതിയത് ഇത് അവരുടെ മാത്രം കുട്ടിയാണ് എന്നാണ്. അതുകൊണ്ട് ഇനി കാണാൻ വരരുത് എന്ന് അവർ പറഞ്ഞു. ഒരുപാട് ഹോർമോൺ ഇഞ്ചക്ഷൻ എടുത്തതുകൊണ്ട് തടി വല്ലാതെ കൂടി. ഉറക്കമില്ലാത്ത അവസ്ഥയും ഉണ്ടായിരുന്നു. പിന്നീട് ഒരുപാട് വർക്കൗട്ട് ഒക്കെ ചെയ്ത ശേഷമാണ് പഴയത് പോലെ ആയത്. ആ കുട്ടിക്ക് ഇപ്പോൾ 12 വയസ്സ് പ്രായമുണ്ട്. കുട്ടിയുടെ ചിത്രം ഇപ്പോൾ അവർ മൊബൈൽ വഴി ഞങ്ങൾക്ക് അയച്ചു തരുന്നുണ്ട്” – പ്രിയ പറയുന്നു.