മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൂര്യ. ഒരുകാലത്ത് കേരളത്തിൽ ധാരാളം ആരാധകർ ഉണ്ടായിരുന്നു ഇദ്ദേഹത്തിന്. അന്നൊക്കെ അഭിനയ പ്രാധാന്യമുള്ള സിനിമകളിൽ ആയിരുന്നു സൂര്യ അഭിനയിച്ചിരുന്നത്. പിന്നീട് സൂപ്പർസ്റ്റാർ ആകുവാൻ വേണ്ടിയുള്ള ശ്രമത്തിൽ കുറച്ചു ആക്ഷൻ മാസ് സിനിമകൾ ചെയ്തു നോക്കി സൂര്യ. ഇതെല്ലാം വരിവരിയായി പൊട്ടുകയും സൂര്യ ഫീൽഡ് ഔട്ട് ആവുകയും ചെയ്തു. പിന്നീട് താരം വീണ്ടും പഴയതുപോലെ അഭിനയ പ്രാധാന്യമുള്ള സിനിമകൾ ചെയ്തു തുടങ്ങിയതോടെ ആണ് താരത്തിന് വീണ്ടും ആരാധകർ ഉണ്ടായി വന്നത്. ആമസോണിൽ ആണ് അഭിനയ പ്രാധാന്യമുള്ള സിനിമകൾ എല്ലാം തന്നെ ഇറക്കുന്നത്. അതേസമയം തിയേറ്ററുകളിൽ ഇപ്പോഴും സൂര്യ സിനിമകൾ ഫ്ലോപ്പ് ആയി തന്നെ തുടരുകയാണ്.
സൂര്യ അവസാനമായി ആമസോണിൽ പ്രത്യക്ഷപ്പെട്ടത് ജയ് ഭീം എന്ന സിനിമയിലൂടെ ആയിരുന്നു. വളരെ മികച്ച പ്രകടനം ആയിരുന്നു താരം ഈ സിനിമയിൽ കാഴ്ചവച്ചത്. മലയാളികൾക്ക് പ്രിയപ്പെട്ട ലിജോ മോൾ ആയിരുന്നു സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു താരം ഈ സിനിമയിൽ കാഴ്ചവെച്ചത്. അടുത്തവർഷം മികച്ച നടിയായി തിരഞ്ഞെടുക്കാൻ വരെ ഇവർക്ക് സാധ്യതയുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ സിനിമയുടെ ചിത്രീകരണ നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് ലിജോ മോൾ. ഒരു റേഡിയോ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം ഈ വിശേഷങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.
സിനിമയുടെ ഷൂട്ടിംഗ് തീരാറായ സമയത്ത് ആയിരുന്നു സൂര്യ ലിജോ മോളെ ക്യാരവനിലേക്ക് വിളിപ്പിക്കുന്നത്. കുമാർ എന്ന സഹായിയെ വിട്ടുകൊണ്ട് ആയിരുന്നു താരം ലിജോ മോളെ വിളിപ്പിച്ചത്. എന്തിനാണ് വിളിപ്പിക്കുന്നത് എന്നറിയാതെ ആയിരുന്നു കയറി ചെന്നത്. ഉടനെ അദ്ദേഹം ഇരിക്കുവാൻ പറഞ്ഞു. നല്ല കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത് എന്നു പറഞ്ഞ് അദ്ദേഹം ഒരു സമ്മാനം കൊടുത്തു. താരത്തിന് അതിനകത്ത് എന്തായിരുന്നു എന്ന് ആദ്യം മനസ്സിലായില്ല. പിന്നീട് പുറത്തുവന്നു തുറന്നു നോക്കിയപ്പോൾ താരം എന്തായിരുന്നു കണ്ടത് എന്ന് അറിയുമോ?
ഒരു സ്വർണ്ണമാല ആയിരുന്നു സൂര്യ ലിജോ മോൾക്ക് സമ്മാനമായി നൽകിയത്. സൂര്യ ഇത്രയും സിമ്പിൾ ആയിരുന്നോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. അതേസമയം വിശുദ്ധ മേജോ എന്ന സിനിമയിലാണ് ലിജോ മോൾ അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. എന്ന സിനിമയ്ക്ക് ശേഷം ഹിന്ദി സിനിമയിൽ നിന്നു പോലും ഓഫറുകൾ വന്നിരുന്നു എന്നും എന്നാൽ ഹിന്ദി അറിയാത്തതുകൊണ്ട് ആ സിനിമ സ്വീകരിക്കാൻ സാധിച്ചില്ല എന്നുമാണ് ലിജോ മോൾ പറയുന്നത്.