മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഈശ ഗുപ്ത. സിനിമാ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് താരം. നിരവധി ആരാധകരെ ആണ് താരം വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയത്. കേരളത്തിലും ധാരാളം ആരാധകർ ആണ് ഇവർക്ക് ഉള്ളത്. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും ഇവർക്ക് വലിയ സ്വീകാര്യത ആണ് കേരളത്തിൽ ലഭിക്കുന്നത്. ഇതിനുള്ള കാരണം അവർ എപ്പോഴും സമൂഹമാധ്യമങ്ങളിൽ ഗ്ലാമർ ചിത്രങ്ങൾ ആയിരിക്കും പോസ്റ്റ് ചെയ്യുക എന്നതുകൊണ്ടാണ്.
അതേസമയം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ജിം ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. പിന്നാലെ വലിയ രീതിയിലുള്ള വിവാദങ്ങളും ഈ ചിത്രങ്ങൾ പിടിച്ചുപറ്റി.
നിരവധി ഹിന്ദു സംഘടനകൾ ആണ് താരത്തിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു താരം ജിമ്മിൽ നിന്നുമുള്ള വീഡിയോ പങ്കുവെച്ചത്. ഒരു ക്രോപ്പ് ടോപ്പും ഷോട്സും ആയിരുന്നു താരം വീഡിയോയിൽ അണിഞ്ഞത്. വളരെ ഗ്ലാമർ ആയിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇതാണ് ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തി എന്ന് പറയപ്പെടുന്നത്.
ഇപ്പോൾ വലിയ രീതിയിലുള്ള സൈബർ ആക്രമണം ആണ് താരം ചില അക്കൗണ്ടുകളിൽ നിന്നും നേരിട്ടുകൊണ്ടിരിക്കുന്നത്. തീവ്ര വലതുപക്ഷ അക്കൗണ്ടുകളിൽ നിന്നുമാണ് താരത്തിന് ഇപ്പോൾ തെറിവിളികൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തി എന്നും താരം ഹിന്ദുക്കളോട് മാപ്പ് പറയണം എന്നുമാണ് ഇവരുടെ ആവശ്യം. ഇതുകൂടാതെ വീഡിയോയുടെ പശ്ചാത്തലം ആയി താരം ഇട്ടിരിക്കുന്നത് ശിവഭജനം ആണ്.
അതേ സമയം ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ.