മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിത്യ മേനോൻ. മലയാളം സിനിമകളിലൂടെ ആണ് താരം കരിയർ ആരംഭിച്ചത്. എങ്കിലും താരം കൂടുതൽ തിളങ്ങിയത് അന്യഭാഷകളിൽ നിന്നും ആയിരുന്നു. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് നിത്യ മേനോൻ. അഭിനയ പ്രാധാന്യമുള്ള സിനിമകളിലാണ് താരം കൂടുതൽ അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ സിനിമകൾക്ക് എല്ലാം തന്നെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ട് എന്നത് സത്യമാണ്.
അതേസമയം തെന്നിന്ത്യയിലെ ഒരുവിധം എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട് എങ്കിലും ഭാഷ ഒരിക്കലും താരത്തിന് ഒരു പ്രശ്നമായിരുന്നില്ല. കാരണം താരത്തിന്റെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ് ഭാഷ. എല്ലാവർക്കും ഓരോരോ വ്യത്യസ്ത മേഖലകളിൽ കഴിവുകൾ ഉണ്ടായിരിക്കും എന്നും തനിക്ക് അത് ഭാഷകളിൽ ആയിരുന്നു എന്നുമാണ് താരം പറയുന്നത്. എല്ലാ ഭാഷകളും തനിക്ക് വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കും എന്നാണ് നിത്യ മേനോൻ പറയുന്നത്.
ഏകദേശം ഒന്ന് രണ്ട് വയസ്സുള്ളപ്പോൾ തന്നെ മൂന്നുനാലു ഭാഷകൾ സംസാരിക്കുമായിരുന്നു എന്നാണ് നിത്യ മേനോൻ പറയുന്നത്. വിവിധ ഭാഷാ ശൈലികൾ താരം അനുകരിക്കും. അത് താരത്തിന് സ്വാഭാവികമായി വരുന്നതാണ്. തനിക്ക് എല്ലാ ഭാഷകളും ഇത്തരത്തിൽ സംസാരിക്കുവാൻ വളരെ എളുപ്പമാണ് എന്നാണ് നിത്യ മേനോൻ പറയുന്നത്.
താരം മഡോണ സെബാസ്റ്റ്യൻ തള്ളുന്നത് പോലെ തള്ളുന്നത് ആണോ എന്നാണ് ചില ആരാധകർ ചോദിക്കുന്നത്. ഏകദേശം ഒന്നര വയസ്സ് ഉണ്ടായിരുന്ന സമയത്ത് താൻ നീന്തൽ കുളത്തിൽ നീന്തും ആയിരുന്നു എന്നായിരുന്നു മഡോണ സെബാസ്റ്റ്യൻ പറഞ്ഞത്. എന്നാൽ തങ്ങൾക്ക് സാധിക്കാത്തത് ഒന്നും മറ്റാർക്കും സാധിക്കില്ല എന്ന മണ്ടത്തരത്തിൽ വിശ്വസിക്കുന്നവർ ആണ് മലയാളികൾ. അതുകൊണ്ടുതന്നെ മഡോണ പറഞ്ഞത് ആയാലും നിത്യ പറഞ്ഞത് ആയാലും അതൊക്കെ തള്ളുകൾ ആണ് എന്ന് പറഞ്ഞു തള്ളിക്കളയുകയാണ് മലയാളികൾ ഇപ്പോൾ ചെയ്യുന്നത്.