
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശങ്കർ. ഫാസിൽ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരങ്ങളിൽ ഒരാളാണ് ശങ്കർ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ ആയിരുന്നു താരം നായകനായി അരങ്ങേറിയത്. ഈ സിനിമയിലൂടെ ആയിരുന്നു മോഹൻലാലും അരങ്ങേറിയത് എന്ന പ്രത്യേകതയുണ്ട്. ഈ സിനിമയുടെ വിജയത്തോടെ മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവതാരങ്ങളിൽ ഒരാളായി മാറി ശങ്കർ. ധാരാളം സിനിമകളിൽ ആയിരുന്നു ഇദ്ദേഹം അഭിനയിച്ചത്. അതെല്ലാം തന്നെ സൂപ്പർ ഹിറ്റ് ആയി മാറുന്ന കാഴ്ചയും നമ്മൾ കണ്ടതാണ്.
ഇദ്ദേഹത്തിൻറെ ഒട്ടുമിക്ക സിനിമകളിലും മേനക ആയിരുന്നു നായികയായി അഭിനയിച്ചിരുന്നത്. അക്കാലത്തെ സൂപ്പർസ്റ്റാർ നായിക ആയിരുന്നു മേനക. ഇദ്ദേഹത്തിനൊപ്പം ഏകദേശം 30 സിനിമകളിൽ ആണ് മേനക അഭിനയിച്ചത്. അതുകൊണ്ടുതന്നെ ഇവരെ രണ്ടുപേരെയും ചേർത്ത് ധാരാളം ഗോസിപ്പുകൾ ആയിരുന്നു നിലനിന്നിരുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ കഥകൾ പ്രചരിച്ചു. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ ക്ലാരിഫിക്കേഷൻ നടത്തിക്കൊണ്ട് എത്തുകയാണ് ശങ്കർ.
തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു എന്നാണ് ശങ്കർ പറയുന്നത്. അവരുടെ കുടുംബവുമായി അടുത്ത സൗഹൃദം താൻ പുലർത്തുന്നുണ്ട് എന്നും ശങ്കർ പറയുന്നു. സുരേഷ് കുമാറുമായി ഞാൻ അടുത്ത ബന്ധം തന്നെയാണ് പുലർത്തുന്നത് എന്നും ശങ്കർ പറയുന്നു. മേനകയും സുരേഷ് കുമാറും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. ഇവരുടെ പ്രണയകഥയുടെ ദൃക്സാക്ഷി ആണ് ശങ്കർ. ഇപ്പോൾ ഇവരുടെ പ്രണയകഥ വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് ശങ്കർ.
“എന്നെ കാണുവാൻ വേണ്ടി സ്ഥിരമായി സുരേഷ് കുമാർ എൻറെ സിനിമയുടെ ലൊക്കേഷനുകളിൽ വരുമായിരുന്നു. അങ്ങനെയാണ് അദ്ദേഹം മേനകയെ കാണുന്നത്. പിന്നീട് അവർ തമ്മിൽ ഇഷ്ടത്തിൽ ആവുകയും ചെയ്തു. അടുത്തിടെ ഞങ്ങൾ ഒരുമിച്ച് ഒരു കുടുംബ സംഗമം നടത്തുകയും ചെയ്തിരുന്നു” – ശങ്കർ പറയുന്നു. മേനകയും സുരേഷ് കുമാറിനും രണ്ട് പെൺമക്കളാണ് ഉള്ളത്. രേവതി സുരേഷ് എന്നാണ് മൂത്ത മകളുടെ പേര്. സിനിമാ മേഖലയിൽ പ്രവർത്തിക്കുകയാണ് രേവതി. അതേസമയം കീർത്തി സുരേഷ് ഇന്ന് തെന്നിന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണ്.