മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാലാപാർവതി. നീലത്താമര എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ താരം മലയാള സിനിമയിൽ അവതരിപ്പിച്ചു. മലയാളത്തിനു പുറമേ തമിഴിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ നടിമാരിൽ ഒരാൾ ആണ് മാല പാർവതി. പാപ്പൻ എന്ന സിനിമയിലും താരം ഒരു ശ്രദ്ധയെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചെറുതാണെങ്കിലും വളരെ ഇംപാക്ട് ഉള്ള കഥാപാത്രത്തെ ആണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ആണ് പാപ്പൻ എന്ന സിനിമ തിയേറ്ററുകളിൽ എത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി പോലീസ് കഥാപാത്രമായി എത്തുന്നത്. അബ്രഹാം മാത്യു മാത്രം എന്ന കഥാപാത്രത്തെ ആണ് താരം ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. അതിഗംഭീര റെസ്പോൺസ് ആണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് കുടുംബ പരീക്ഷകർ ഇത്രയും വലിയ നമ്പറിൽ തീയേറ്ററുകളിൽ എത്തുന്നത് എന്ന് പ്രത്യേകയുമുണ്ട്. ചിത്രം കേവലം രണ്ടുദിവസം കൊണ്ട് ഏഴു കോടിക്ക് മുകളിൽ രൂപയാണ് കളക്ഷനായി നേടിയത് എന്നാണ് റിപ്പോർട്ടുകൾ. ജോഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
അതേസമയം മാലാപാർവ്വതി സിനിമയുടെ ഒരു പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. നിരവധി ആളുകൾ ആയിരുന്നു സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എത്തിയത്. അതേസമയം ഒരുപാട് ആളുകൾ ഒരു കാര്യവും ഇല്ലാതെ ചിത്രത്തിനെതിരെ മോശം കമൻറുകൾ ഇട്ടുകൊണ്ട് രംഗത്തെത്തുന്നുണ്ട്. അധികവും രാഷ്ട്രീയപരമായ കാരണങ്ങൾ കൊണ്ടാണ് ഇവർ മോശം കമന്റുകൾ ഇടുന്നത്. ഒരു പ്രത്യേക രാഷ്ട്രീയ വിചാരധാരയെ പിന്തുടരുന്ന വ്യക്തിയാണ് സുരേഷ് ഗോപി എന്നും അതുകൊണ്ട് ഇയാളുടെ സിനിമകൾ കാണില്ല എന്നും ഒക്കെയാണ് ഒരു പ്രത്യേക വിഭാഗം ആളുകൾ പറയുന്നത്.
ഇത്തരത്തിലുള്ള മോശം കമൻറുകൾ വർദ്ധിച്ചു വന്നപ്പോൾ മാലാപാർവതി ഒരു പോസ്റ്റ് കൂടി ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയായിരുന്നു. “ബഹുമാനപ്പെട്ട ഫേസ്ബുക്ക് പേജിലെ സ്നേഹിതരെ, നിങ്ങളോട് ഒരു അപേക്ഷയുണ്ട്. പാപ്പൻ എന്ന സിനിമയുടെ ഒരു പോസ്റ്റർ ഞാൻ ഷെയർ ചെയ്തതിനു പിന്നാലെ പോസ്റ്ററിന്റെ താഴെ കുറച്ചു മോശം കമൻറുകൾ കാണുവാൻ ഇടയായി. ദയവായി അത് ഒഴിവാക്കുക. നിങ്ങളുടെ രാഷ്ട്രീയ എതിർപ്പുകൾ രാഷ്ട്രീയമായി തന്നെ തീർക്കുക” – ഇതായിരുന്നു മാല പാർവതിയുടെ ഏറ്റവും പുതിയ പോസ്റ്റ്. ഇതിന് താഴെയും ഒരു വിഭാഗം ആളുകൾ മോശം കമൻറുകൾ ആയി എത്തുന്നുണ്ട്. എന്നാൽ അതിലേറെ പേർ സുരേഷ് ഗോപി എന്ന നടനെ ഇഷ്ടപ്പെടുകയും പാപ്പൻ എന്ന സിനിമ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് എന്ന് തന്നെയാണ് കമൻറ് ബോക്സിലെ ബഹുഭൂരിപക്ഷം കമന്റുകളും സൂചിപ്പിക്കുന്നത്.