അമ്പരപ്പിക്കുന്ന മേക്കോവറിൽ കുടുംബവിളക്കിലെ വേദിക, ഈ മാറ്റം ഞങ്ങൾ പ്രതീക്ഷിച്ചില്ല എന്ന് മലയാളികൾ – M3DB

0
456




മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശരണ്യ ആനന്ദ്. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ മനസ്സിലാകണമെന്നില്ല. എങ്കിലും കുടുംബ വിളക്ക് എന്ന പരമ്പരയിൽ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് ശരണ്യ എന്നു പറഞ്ഞാൽ ഈ നടിയെ പെട്ടെന്ന് മനസ്സിലാവും. കാരണം മലയാളികൾക്ക് അത്രത്തോളം പ്രിയപ്പെട്ടത് ആണ് കുടുംബ വിളക്ക് എന്ന പരമ്പരയും അതിലെ കഥാപാത്രങ്ങളും എല്ലാം തന്നെ.

സുമിത്ര എന്ന പാവം വീട്ടമ്മയുടെ കഥയാണ് കുടുംബ വിളക്ക് പറയുന്നത്. ഒരു ബംഗാളി പരമ്പരയുടെ മലയാളം പതിപ്പ് ആണ് കുടുംബ വിളക്ക്. മീരാ വാസുദേവ് ആണ് സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്രയുടെ മുൻ ഭർത്താവിൻറെ ഇപ്പോഴത്തെ ഭാര്യയാണ് വേദിക. അതുകൊണ്ടുതന്നെ സുമിത്രയും വേദികയും തമ്മിൽ ശത്രുതയിലാണ്. സുമിത്രയെ തകർക്കുവാൻ വേണ്ടി വേദിക പഠിച്ച പണി പതിനെട്ടും പയറ്റി നോക്കും. പക്ഷേ ഇതെല്ലാം അവസാനം കറങ്ങിത്തിരിഞ്ഞ് വേദികയുടെ തലയിൽ തന്നെയായിരിക്കും വന്നു വീഴുക.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് വേദിക. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നടിയുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകുകയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. താരം ഇപ്പോൾ പുതിയ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. മനോഹരമായ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഈ വേഷം താരത്തിന് നന്നായി ചേരുന്നുണ്ട് എന്നാണ് മലയാളികൾ ഒന്നടങ്കം പറയുന്നത്.

ചിത്രത്തിന് താരം നൽകിയ അടിക്കുറിപ്പും ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. “ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്ന ഒരു ഫാഷൻ മന്ത്രം ഉണ്ട്. നിങ്ങൾക്ക് അതുല്യമായിരിക്കണമെങ്കിൽ നിങ്ങൾ എപ്പോഴും വ്യത്യസ്തമായിരിക്കണം” – ഇതാണ് ചിത്രത്തിന് താരം നൽകിയ ക്യാപ്ഷൻ. അതേസമയം അജ്മൽ ഫോട്ടോഗ്രാഫി ആണ് ഈ മനോഹര ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.







Google search engine

LEAVE A REPLY

Please enter your comment!
Please enter your name here