മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും മലയാളി താരങ്ങൾക്ക് ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് താരത്തിന് മലയാളി പ്രേക്ഷകരും മലയാള മാധ്യമങ്ങളും നൽകി വരുന്നത്. ഇതിന് കാരണം താരം അഭിനയിച്ച നിരവധി തമിഴ് തെലുങ്ക് സിനിമകൾ കേരളത്തിലും വലിയ തരംഗം ആയിരുന്നു സൃഷ്ടിച്ചത് എന്നതുകൊണ്ടാണ്. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും വലിയ നടിമാരിൽ ഒരാളാണ് സാമന്ത.
സാമന്തയുടെ മുൻ ഭർത്താവ് ആയിരുന്നു നാഗ ചൈതന്യ. അഞ്ചു വർഷങ്ങൾക്കു മുമ്പായിരുന്നു ഇവർ വിവാഹിതരായത്. പത്തുവർഷത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹം ചെയ്തത്. തെന്നിന്ത്യയിലെ ഏറ്റവും മികച്ച ജോഡികൾ ആയിട്ടാണ് ഇവരെ എല്ലാവരും കണ്ടിരുന്നത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആയിരുന്നു ഇരുവരും വിവാഹമോചന വാർത്ത പ്രഖ്യാപിച്ചത്. എന്ത് കാരണം കൊണ്ടാണ് ഇരുവരും വിവാഹമോചനം നേടിയത് എന്നതിനെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക കാരണങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ പലതരത്തിലുള്ള അഭ്യൂഹങ്ങൾ ആയിരുന്നു സമൂഹമാധ്യമങ്ങളിൽ പരന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പരസ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നാഗചൈതന്യ.
“പറയാനുള്ള കാര്യങ്ങൾ എല്ലാം തന്നെ ഞങ്ങൾ പ്രസ്താവന വഴി പറഞ്ഞു കഴിഞ്ഞതാണ്. വ്യക്തി ജീവിതത്തെക്കുറിച്ച് ഇതിൽ കൂടുതൽ പറയുവാൻ സാധിക്കില്ല. ഞങ്ങളുടെ കാര്യത്തിൽ സാമന്ത ഇതിനോടകം ഒരുപാട് മുന്നോട്ടു പോയി കഴിഞ്ഞു. ഞാനും ഇപ്പോൾ പഴയ ജീവിതത്തിൽ നിന്നും മുന്നോട്ടുപോയി. ഇനി അതിനെക്കുറിച്ച് പറയേണ്ട ആവശ്യമുണ്ട് എന്ന് കരുതുന്നില്ല. എൻറെ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും കാര്യങ്ങൾ എല്ലാം അറിയാം. പുതിയ വാർത്ത വന്നാൽ ഇതൊക്കെ പഴയ വാർത്ത ആകും” – നാഗ ചൈതന്യ പറയുന്നു.
അതേസമയം വളരെ വികാരനിർഭരൻ ആയിട്ടാണ് നാഗ ചൈതന്യ ഈ വാക്കുകൾ എല്ലാം തന്നെ പറഞ്ഞത്. നാഗ ചൈതന്യയുടെ വാക്കുകൾ കേട്ട് മലയാളികൾ എല്ലാം കണ്ണീരണിയുകയാണ്. എന്തിനാണ് ഒരു പാവം പയ്യനെ സാമന്ത തേച്ചത് എന്നാണ് മലയാളികൾ ഇപ്പോൾ ചോദിക്കുന്നത്. അതേസമയം ഒരു പാവം പയ്യൻറെ കണ്ണീർ വീഴ്ത്തിക്കൊണ്ട് സാമന്ത ഇനി കരിയറിലും ജീവിതത്തിലും നന്നാവില്ല എന്നാണ് മലയാളി അമ്മാവന്മാരും അമ്മായിമാരും പറയുന്നത്.