മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാമ. നിവേദ്യം എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ലോഹിതദാസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരങ്ങളിൽ ഒരാളാണ് ഭാമ എന്ന പ്രത്യേകതയും ഉണ്ട്. വിനു മോഹൻ ആയിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് വളരെ പെട്ടെന്ന് തന്നെ താരം മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി മാറി. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നായികമാരിൽ ഒരാൾ ആയിരുന്നു ഭാമ ഒരുകാലത്ത്. പിന്നീട് ആയിരുന്നു നടിയുടെ വിവാഹം കഴിയുന്നത്.
സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. ഇപ്പോൾ ഒരു നല്ല കുടുംബിനിയായി അടങ്ങി ഒതുങ്ങി കഴിയുകയാണ് ഭാമ. എങ്കിലും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരെ അറിയിക്കാറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴും നടിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ് നിരവധി ആരാധകർ.
2020 വർഷത്തിൽ ആയിരുന്നു താരം വിവാഹം ചെയ്തത്. അരുൺ എന്ന വ്യക്തിയെ ആയിരുന്നു താരം വിവാഹം ചെയ്തത്. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. മകളുടെ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ വളരെ വിശേഷപ്പെട്ട ഒരു വാർത്തയാണ് താരം അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് താരം ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
ഭാമ ഒരു പുതിയ ആഭരണം വാങ്ങിയിരിക്കുകയാണ്. എന്താണ് താരം വാങ്ങിയിരിക്കുന്നത് എന്ന് അറിയുമോ? ഒരു പുതിയ മൂക്കുത്തി ആണ് താരം വാങ്ങിയിരിക്കുന്നത്. ഈ ആഭരണവുമായി താൻ പ്രണയത്തിലായിരിക്കുകയാണ് എന്നാണ് താരം അറിയിച്ചിരിക്കുന്നത്. അതേസമയം നിരവധി ആളുകൾ ആണ് ഇത് താരത്തിന് നന്നായി ചേരുന്നുണ്ട് എന്ന് അഭിപ്രായപ്പെട്ടു കൊണ്ട് രംഗത്ത് എത്തുന്നത്. അതേസമയം ഈ ആഭരണം താരത്തിന് ഒട്ടും ചേരുന്നില്ല എന്നു പറഞ്ഞുകൊണ്ടും ധാരാളം ആളുകൾ എത്തുന്നുണ്ട്.