
തീയറ്ററുകളിൽ ആളുകൾ കയറുന്നില്ല എന്ന പരാതി തീയേറ്റർ ഉടമകൾ ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. തിയേറ്റർ ഉടമകൾ മാത്രമല്ല സമാനമായ പരാതികൾ ഉന്നയിച്ചുകൊണ്ട് നിർമാതാക്കളുടെ സംഘടനയും രംഗത്ത് വന്നിട്ടുണ്ട്. മലയാളം സിനിമകൾ കാണുവാൻ വേണ്ടി ഫാമിലി ഓഡിയൻസ് ഗണ്യമായി കുറഞ്ഞു എന്നത് സത്യമാണ്. അതേസമയം തട്ടുപൊളിപ്പൻ അന്യഭാഷ ചിത്രങ്ങൾക്ക് ഫാമിലി ഓഡിയൻസ് തിയേറ്ററിൽ കയറുന്നുണ്ട് എന്നത് മറ്റൊരു വസ്തുത. എന്താണ് തിയേറ്ററിൽ മലയാളികൾ കയറാൻ മടിക്കുന്നത് എന്ന് അറിയുമോ?
ഉയർന്ന ടിക്കറ്റ് ചാർജ് ആണ് നമ്പർവൺ കാരണം. ഫാമിലിയായി സിനിമ കാണണമെങ്കിൽ ടിക്കറ്റിന് വേണ്ടി മാത്രം ആയിരം രൂപ മാറ്റിവെക്കണം എന്ന് അവസ്ഥയാണ്. അതേസമയം ഇൻറർവൽ സമയത്ത് ഒരു കോഫിയോ പോപ്‌കോണോ വാങ്ങുവാൻ നോക്കിയാൽ കുടുംബം വിൽക്കേണ്ട അവസ്ഥയാണ്. എന്തുകൊണ്ടാണ് മൾട്ടിപ്ലസ് തിയേറ്ററുകളിലെ ഭക്ഷണസാധനങ്ങൾക്ക് ഇത്രയും വലിയ വില എന്ന് അറിയുമോ? ഇതിന് പിന്നിൽ പ്രധാനമായി മൂന്ന് കാരണങ്ങളാണ് ഉള്ളത്. അത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.
ഒന്നാമത്തെ കാരണം മൾട്ടിപ്ലക്സ് തിയേറ്ററുകൾക്ക് അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം സിനിമയുടെ പ്രൊഡക്ഷൻ കമ്പനിയുമായി ഷെയർ ചെയ്യണം എന്നുള്ളത് കൊണ്ടാണ്. അതായത് ഒരു സിനിമ റിലീസ് ചെയ്താൽ ആ സിനിമയുടെ ആദ്യത്തെ ആഴ്ചയുടെ കളക്ഷന്റെ 50% നിർമാതാക്കളുടെ കയ്യിലേക്ക് കൊടുക്കണം. അതുകൊണ്ടുതന്നെ തീയേറ്ററിൽ ആളുകൾ സിനിമ കാണുവാൻ വേണ്ടി എത്തിയാലും ടിക്കറ്റ് പൈസയിൽ നിന്നും അവർ വലിയ വരുമാനം ഉണ്ടാക്കുന്നില്ല. അതേസമയം പോപ്‌കോണിന്റെ വില കുറച്ചു സിനിമാ ടിക്കറ്റിന്റെ വില കൂട്ടിയാൽ ആളുകൾ തിയേറ്ററിലേക്ക് വരുന്നത് വീണ്ടും കുറയും. ഇത് അവരുടെ വരുമാനം പിന്നെയും കുറയ്ക്കും.
മൾട്ടിപ്ലസ് തിയേറ്ററുകൾക്ക് വലിയ ഒരു വരുമാനം ടിക്കറ്റ് വില്പനയിൽ നിന്നും കിട്ടുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് ഇവർ മറ്റു മോഡൽ ഓഫ് ബിസിനസ് അന്വേഷിക്കുന്നത്. അതുകൊണ്ടാണ് സിനിമ തീയറ്ററിൽ പോപ്കോൺ, കോഫി എന്നിവയ്ക്ക് വലിയ ചാർജ് ഈടാക്കുന്നത്. മൂന്നാമത്തെ കാരണം പോപ്കോൺ വില കുറച്ചു കൊടുത്താൽ കൂടുതൽ ആളുകൾ അത് വാങ്ങാൻ വേണ്ടി നിൽക്കും. അപ്പോൾ കൂടുതൽ സ്റ്റാഫ് വേണ്ടിവരും. ഇത് തിയേറ്റർ ഉടമകൾക്ക് കൂടുതൽ ചിലവിനുള്ള വഴിയാകും. ഇതുകൊണ്ടാണ് സിനിമ തീയറ്ററുകളിൽ നിന്നും നിങ്ങൾക്ക് പോപ്കോൺ അല്ലെങ്കിൽ മറ്റു ഭക്ഷ്യവസ്തുക്കൾ വാങ്ങണമെങ്കിൽ ആധാരം പണയം വയ്ക്കേണ്ട അവസ്ഥ വരുന്നത്.
