Categories: Malayalam Film News

ടിക്കറ്റിന് 200 രൂപ, പോപ്കോണിന് 350 – എന്തുകൊണ്ടാണ് മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ ഇത്രയും കൊള്ള വില എന്നറിയുമോ? 3 കാരണങ്ങൾ ഉണ്ട്, അറിഞ്ഞാൽ നിങ്ങൾ അമ്പരക്കും – M3DB




തീയറ്ററുകളിൽ ആളുകൾ കയറുന്നില്ല എന്ന പരാതി തീയേറ്റർ ഉടമകൾ ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. തിയേറ്റർ ഉടമകൾ മാത്രമല്ല സമാനമായ പരാതികൾ ഉന്നയിച്ചുകൊണ്ട് നിർമാതാക്കളുടെ സംഘടനയും രംഗത്ത് വന്നിട്ടുണ്ട്. മലയാളം സിനിമകൾ കാണുവാൻ വേണ്ടി ഫാമിലി ഓഡിയൻസ് ഗണ്യമായി കുറഞ്ഞു എന്നത് സത്യമാണ്. അതേസമയം തട്ടുപൊളിപ്പൻ അന്യഭാഷ ചിത്രങ്ങൾക്ക് ഫാമിലി ഓഡിയൻസ് തിയേറ്ററിൽ കയറുന്നുണ്ട് എന്നത് മറ്റൊരു വസ്തുത. എന്താണ് തിയേറ്ററിൽ മലയാളികൾ കയറാൻ മടിക്കുന്നത് എന്ന് അറിയുമോ?

ഉയർന്ന ടിക്കറ്റ് ചാർജ് ആണ് നമ്പർവൺ കാരണം. ഫാമിലിയായി സിനിമ കാണണമെങ്കിൽ ടിക്കറ്റിന് വേണ്ടി മാത്രം ആയിരം രൂപ മാറ്റിവെക്കണം എന്ന് അവസ്ഥയാണ്. അതേസമയം ഇൻറർവൽ സമയത്ത് ഒരു കോഫിയോ പോപ്‌കോണോ വാങ്ങുവാൻ നോക്കിയാൽ കുടുംബം വിൽക്കേണ്ട അവസ്ഥയാണ്. എന്തുകൊണ്ടാണ് മൾട്ടിപ്ലസ് തിയേറ്ററുകളിലെ ഭക്ഷണസാധനങ്ങൾക്ക് ഇത്രയും വലിയ വില എന്ന് അറിയുമോ? ഇതിന് പിന്നിൽ പ്രധാനമായി മൂന്ന് കാരണങ്ങളാണ് ഉള്ളത്. അത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

ഒന്നാമത്തെ കാരണം മൾട്ടിപ്ലക്സ് തിയേറ്ററുകൾക്ക് അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം സിനിമയുടെ പ്രൊഡക്ഷൻ കമ്പനിയുമായി ഷെയർ ചെയ്യണം എന്നുള്ളത് കൊണ്ടാണ്. അതായത് ഒരു സിനിമ റിലീസ് ചെയ്താൽ ആ സിനിമയുടെ ആദ്യത്തെ ആഴ്ചയുടെ കളക്ഷന്റെ 50% നിർമാതാക്കളുടെ കയ്യിലേക്ക് കൊടുക്കണം. അതുകൊണ്ടുതന്നെ തീയേറ്ററിൽ ആളുകൾ സിനിമ കാണുവാൻ വേണ്ടി എത്തിയാലും ടിക്കറ്റ് പൈസയിൽ നിന്നും അവർ വലിയ വരുമാനം ഉണ്ടാക്കുന്നില്ല. അതേസമയം പോപ്‌കോണിന്റെ വില കുറച്ചു സിനിമാ ടിക്കറ്റിന്റെ വില കൂട്ടിയാൽ ആളുകൾ തിയേറ്ററിലേക്ക് വരുന്നത് വീണ്ടും കുറയും. ഇത് അവരുടെ വരുമാനം പിന്നെയും കുറയ്ക്കും.

മൾട്ടിപ്ലസ് തിയേറ്ററുകൾക്ക് വലിയ ഒരു വരുമാനം ടിക്കറ്റ് വില്പനയിൽ നിന്നും കിട്ടുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് ഇവർ മറ്റു മോഡൽ ഓഫ് ബിസിനസ് അന്വേഷിക്കുന്നത്. അതുകൊണ്ടാണ് സിനിമ തീയറ്ററിൽ പോപ്കോൺ, കോഫി എന്നിവയ്ക്ക് വലിയ ചാർജ് ഈടാക്കുന്നത്. മൂന്നാമത്തെ കാരണം പോപ്കോൺ വില കുറച്ചു കൊടുത്താൽ കൂടുതൽ ആളുകൾ അത് വാങ്ങാൻ വേണ്ടി നിൽക്കും. അപ്പോൾ കൂടുതൽ സ്റ്റാഫ് വേണ്ടിവരും. ഇത് തിയേറ്റർ ഉടമകൾക്ക് കൂടുതൽ ചിലവിനുള്ള വഴിയാകും. ഇതുകൊണ്ടാണ് സിനിമ തീയറ്ററുകളിൽ നിന്നും നിങ്ങൾക്ക് പോപ്കോൺ അല്ലെങ്കിൽ മറ്റു ഭക്ഷ്യവസ്തുക്കൾ വാങ്ങണമെങ്കിൽ ആധാരം പണയം വയ്ക്കേണ്ട അവസ്ഥ വരുന്നത്.

NEW YORK, NY – OCTOBER 10: General view of atmosphere at The MOMS Mamarazzi viewing of Disney’s ‘Aladdin’ Diamond Edition at Chelsea Bow Tie Cinemas on October 10, 2015 in New York City. (Photo by Noam Galai/Getty Images)







user

Recent Posts

“ഇതൊരു പ്രണയാര്‍ദ്രചിത്രം”; ബിജു മേനോനും മേതിൽ ദേവികയും മുഖ്യ വേഷങ്ങളിലെത്തുന്ന “കഥ ഇന്നുവരെ” ടീസര്‍ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തീയേറ്ററുകളിലേക്ക്.

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന…

1 day ago

ടോവിനോ തോമസ് – തൃഷ – വിനയ് റായ് എന്നിവർ ഒന്നിക്കുന്ന ‘ഐഡന്റിറ്റി’; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

'അജയന്റെ രണ്ടാം മോഷണം' എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന സിനിമയാണ് 'ഐഡന്റിറ്റി'. തെന്നിന്ത്യൻ സൂപ്പർ…

1 day ago

“മിന്നും താരങ്ങള്‍”, ബിജു മേനോനും മേതിൽ ദേവികയും മുഖ്യ വേഷങ്ങളിലെത്തുന്ന “കഥ ഇന്നുവരെ”യിലെ ആദ്യ ഗാനം പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തീയേറ്ററുകളിലേക്ക്..

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന…

2 days ago

ആസിഫ് അലി ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’ സെപ്റ്റംബർ 12 മുതൽ തിയറ്ററുകളിൽ !

'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന 'കിഷ്കിന്ധാ കാണ്ഡം' ഓണം…

6 days ago

ഹനുമാൻ കൈൻഡിന്റെ ബിഗ് ഡൗഗ്‌സ്‌ റീ ക്രീയേഷനുമായി ‘കഥ ഇന്നുവരെ’ ടീം. ഒറിജിനൽ സ്റ്റണ്ടുമായി അനു മോഹൻ; കൂടെ നിഖില വിമലും അനുശ്രീയും.

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ…

1 week ago

മമ്മൂട്ടി-ഡിനോ ഡെന്നിസ് ചിത്രം ‘ബസൂക്ക’ ! പുതിയ പോസ്റ്റർ പുറത്ത്…

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ബസൂക്ക'യുടെ പുതിയ…

1 week ago