
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയകാന്ത്. ഒരു നടൻ എന്ന നിലയിലും രാഷ്ട്രീയക്കാരൻ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. എന്നാൽ അടുത്തിടെയായി ഇദ്ദേഹം സിനിമയിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും എല്ലാം വിട്ടു നിൽക്കുകയാണ്. ആരോഗ്യസംബന്ധമായ കാരണങ്ങൾ കാരണമാണ് ഇദ്ദേഹം വിട്ടുനിൽക്കുന്നത്. 1990 വർഷത്തിലാണ് ഇദ്ദേഹം വിവാഹം ചെയ്യുന്നത്. പ്രേമലത എന്ന വ്യക്തിയെ ആയിരുന്നു ഇദ്ദേഹം വിവാഹം ചെയ്തത്. രണ്ട് ആൺമക്കളാണ് ഇദ്ദേഹത്തിന് ഈ ബന്ധത്തിൽ ഉള്ളത്. ഷണ്മുഖ പണ്ഡിതൻ എന്നാണ് ഇളയ മകൻറെ പേര്. അച്ഛനെപ്പോലെ ഇദ്ദേഹവും സിനിമ രംഗത്തേക്ക് ആയിരുന്നു കടന്നത് ആദ്യം. അതിനുശേഷം രാഷ്ട്രീയത്തിലേക്കും തിരിഞ്ഞു ഷണ്മുഖ പാണ്ഡ്യൻ.
ഇപ്പോൾ ഇദ്ദേഹത്തിന്റെ മൂത്ത മകനെ കുറിച്ചുള്ള ചില വാർത്തകളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. 2019 വർഷത്തിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ മൂത്ത മകൻറെ വിവാഹനിശ്ചയം നടത്തിയത്. കോയമ്പത്തൂർ സ്വദേശി കീർത്തന ആയിരുന്നു വധു. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വലിയ വ്യവസായിയുടെ മകൾ ആയിരുന്നു ഇദ്ദേഹം. അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങ് ആയിട്ടായിരുന്നു വിവാഹനിശ്ചയം നടത്തിയത്. എന്നാൽ നിശ്ചയം കഴിഞ്ഞു ഏകദേശം മൂന്നുവർഷം ആയിട്ടും ഇതുവരെ ഇവരുടെ വിവാഹം നടന്നിട്ടില്ല. അതിനുള്ള കാരണം അന്വേഷിക്കുകയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ.
ആദ്യം കാരണം ഏകദേശം രണ്ടര വർഷം ഇവരുടെ വിവാഹം നീട്ടി വച്ചു. എന്നാൽ ഇപ്പോൾ കോവിഡ് ഒരുവിധം അവസാനിച്ചിട്ടും എന്തുകൊണ്ടാണ് വിവാഹം നടത്താത്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തികളിൽ ഒരാളാണ് വിജയകാന്ത്. മോദിയെ വിവാഹത്തിൽ പങ്കെടുപ്പിക്കുവാൻ വേണ്ടിയാണ് മനപ്പൂർവ്വം വിവാഹം വൈകിപ്പിക്കുന്നത് എന്നാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്. മോദിയുടെ വരവിന് വേണ്ടിയാണ് ഈ കുടുംബം കാത്തിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത് എങ്കിലും ഇതിന് തെളിവുകൾ ഒന്നും തന്നെയില്ല.
കുറച്ചു മാസങ്ങൾക്ക് മുൻപ് ആയിരുന്നു ഇദ്ദേഹം അസുഖബാധിതനായി കിടപ്പിലായത്. ചികിത്സയും മറ്റുമായി എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഇദ്ദേഹം. എന്നാൽ ഇപ്പോഴും രാഷ്ട്രീയ രംഗത്ത് സജീവമായി തുടരുകയാണ് വിജയകാന്ത്. സമൂഹമാധ്യമങ്ങൾ വഴി തന്റെ നിലപാടുകൾ എല്ലാം തന്നെ താരം അറിയിക്കാറുണ്ട്.