
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. 2002 വർഷത്തിൽ ഒരു തമിഴ് സിനിമയിലൂടെ ആണ് താരം അരങ്ങേറിയത്. മലയാളം ഉൾപ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ജയറാം നായകനായ നിരവധി സിനിമകളിൽ കനിഹ ആയിരുന്നു നായിക. എങ്കിലും പഴശ്ശിരാജ എന്ന സിനിമയാണ് നടിയുടെ കരിയർ ബെസ്റ്റ് എന്ന് നിസ്സംശയം പറയാം. ഇതിനുശേഷം മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നിരവധി സിനിമകളിൽ കനിഹ പ്രത്യക്ഷപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലായി ഇപ്പോൾ പാപ്പൻ എന്ന സിനിമയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ജോഷി സംവിധാനം ചെയ്ത ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സുരേഷ് ഗോപിയാണ്.
അതുപോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സദ. അന്യൻ എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. ശങ്കർ സംവിധാനം ചെയ്ത ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് വിക്രം ആയിരുന്നു. ലോക സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് അന്യൻ. ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു എങ്കിലും ഇതിലെ നായികയ്ക്ക് പിന്നീട് വലിയ അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല താരം.
കനിഹയും സദയും തമ്മിൽ ഒരു ബന്ധമുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിക്കാൻ നിങ്ങൾക്ക് വളരെ ബുദ്ധിമുട്ടായിരിക്കും എന്നറിയാം. കാരണം നിങ്ങൾ ഇതുവരെ ഇവർ തമ്മിലുള്ള ബന്ധം എന്താണ് എന്നു കേട്ടിരിക്കില്ല. കാരണം കഴിഞ്ഞ കുറെ വർഷങ്ങളായി മലയാളികൾക്ക് പരിചയമുള്ള വ്യക്തികൾ ആണ് ഇവർ രണ്ടുപേരും തന്നെ. അതുകൊണ്ടുതന്നെ ഇവർ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ട് എങ്കിൽ അത് മലയാളികൾ നേരത്തെ തന്നെ അറിയേണ്ടത് ആണ്. എന്നാൽ സത്യാവസ്ഥ എന്തെന്നാൽ ഇവർ തമ്മിൽ ഒരു ബന്ധമുണ്ട് എന്നത് തന്നെയാണ് സത്യം.
അന്യൻ എന്ന സിനിമയിൽ സദയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് ആരാണ് എന്ന് അറിയുമോ? അത് ആരാണ് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. നിങ്ങൾ തന്നെ ഊഹിച്ചു കൊള്ളും എന്നു കരുതുന്നു. എന്തായാലും ഇവർ തമ്മിൽ ഇങ്ങനെ ഒരു ബന്ധമുണ്ട് എന്ന് ആദ്യം പറഞ്ഞപ്പോൾ നിങ്ങൾ ഇവർ തമ്മിൽ ഒരു രക്തബന്ധം ഉണ്ട് എന്നായിരിക്കും അല്ലേ കരുതിയത്? എന്നാൽ ബന്ധം എന്ന വാക്കിന് രക്തബന്ധം അല്ലെങ്കിൽ റിലേഷൻഷിപ്പ് എന്ന് മാത്രമല്ല അർത്ഥമുള്ളത്. ഇങ്ങനെയും കുറച്ച് അർത്ഥങ്ങൾ കൂടിയുണ്ട് എന്ന് മലയാളികൾ എല്ലാവരും മനസ്സിലാക്കണം. എന്തായാലും ഇവരെ രണ്ടുപേരെയും വർഷങ്ങളായി തങ്ങൾക്ക് അറിയാമെങ്കിലും ഇവർ തമ്മിൽ ഇങ്ങനെയുള്ള ബന്ധം ഉള്ള കാര്യം ആദ്യമായിട്ടാണല്ലോ അറിയുന്നത് എന്നാണ് മലയാളികൾ പറയുന്നത്.