
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന്തോഷ് വർക്കി. ആറാട്ട് സിനിമയുടെ പ്രതികരണം നടത്തി വൈറലായ വ്യക്തിയാണ് സന്തോഷ് വർക്ക്. ഇതിനുശേഷം ധാരാളം മാധ്യമങ്ങൾ ആയിരുന്നു ഇദ്ദേഹത്തിൻറെ അഭിമുഖം എടുക്കുവാൻ വേണ്ടി പോയത്. അതിൽ എല്ലാം തന്നെ നിത്യ മേനോൻ എന്ന നടിയെ തനിക്ക് വളരെ ഇഷ്ടമാണ് എന്നും വിവാഹം ചെയ്യുവാൻ താല്പര്യമുണ്ട് എന്നും സന്തോഷ് വർക്കി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് കേൾക്കുന്നവർക്ക് അലോസരമാകുന്ന തരത്തിൽ ആയിരുന്നു നിത്യ മേനോൻ കഥകൾ ഇദ്ദേഹം പറഞ്ഞുകൊണ്ട് നടന്നത്. ഈ വിഷയത്തിൽ പ്രതികരണവുമായി നിത്യ മേനോൻ തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
“അങ്ങേരുടെ മുപ്പതോളം നമ്പറുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. വലിയ ഡിസ്റ്റർബൻസ് ആണ്. ഞാനുമായി ബന്ധപ്പെട്ട എത്രയോ പേരെ അദ്ദേഹം വിളിച്ചു ശല്യം ചെയ്യുന്നുണ്ട്. അമ്മ ക്യാൻസർ ട്രീറ്റ്മെൻറ് കഴിഞ്ഞു കിടന്നിരുന്ന സമയത്ത് പോലും അദ്ദേഹം വിളിച്ചു ശല്യം ചെയ്തു” – നിത്യ മേനോൻ പറയുന്നു. ഈ സംഭവത്തിന് ശേഷം നിരവധി ആളുകൾ ആയിരുന്നു സന്തോഷ് വർക്കിയെ അനുകൂലിച്ചു കൊണ്ട് രംഗത്തെത്തിയത്. നിത്യ മേനോൻ പറഞ്ഞത് ഒട്ടും ശരിയായില്ല എന്നായിരുന്നു വലിയ ഒരു വിഭാഗം ആളുകളും പറഞ്ഞത്.
അതേസമയം ഒരു സെലിബ്രിറ്റി ആണ് എന്നതുകൊണ്ട് മാത്രം അവർ പ്രൈവസി അർഹിക്കുന്നില്ല എന്ന് കരുതുന്നത് ബാലിശമാണ് എന്നും നിരവധി ആളുകൾ ആണ് പറയുന്നത്. ഒരു വ്യക്തിയുടെ പിന്നാലെ നടന്ന ശല്യം ചെയ്യുക എന്നു പറയുന്നത് ക്രൈം തന്നെയാണ്. അവർ ഒരു നടിയാണ് എന്നതുകൊണ്ട് അത് ക്രൈം അല്ലാതായി മാറുന്നില്ല എന്നാണ് വലിയ ഒരു വിഭാഗം മലയാളികൾ പറയുന്നത്. ഇപ്പോൾ തനിക്കെതിരെ വരുന്ന വിമർശനങ്ങളിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് സന്തോഷ് വർക്കി.
“ഞാൻ വിളിച്ചിട്ട് ഒരിക്കൽ പോലും അവർ ഫോൺ എടുത്തിട്ടില്ല. 30 നമ്പറിൽ നിന്നും വിളിച്ചു എന്നൊക്കെ പറയുന്നത് കള്ളമാണ്. ശല്യമാണ് എന്ന് പറഞ്ഞ് അവർ മെസ്സേജ് അയച്ചിരുന്നു. അതിനുശേഷം അവരെ വിളിച്ചിട്ടില്ല. എത്രയോ പേർ അവരെ മോശമായി കാണുന്നുണ്ട്. പക്ഷേ ഞാൻ ആ കണ്ണുകൊണ്ട് കണ്ടിട്ടില്ല. പല കാര്യങ്ങളും അറിയാതെയാണ് നിത്യ മേനോൻ സംസാരിക്കുന്നത്. എങ്ങനെയാണ് ഒരാൾക്ക് 30ഓളം സിംകാർഡുകൾ ലഭിക്കുന്നത്? ഞാൻ വിളിച്ചിട്ട് ഒരു തവണ പോലും അവർ ഫോൺ എടുത്തിട്ടില്ല. ബ്ലോക്ക് ചെയ്യുകയാണ് പതിവ്. എൻറെ അച്ഛനോട് പോലും അവർ വളരെ മോശമായി സംസാരിച്ചിട്ടുണ്ട്. എനിക്കെതിരെ പരാതി നൽകുകയും എഫ്ഐആർ ഇടുകയും ചെയ്തതാണ്. എനിക്ക് സൈക്കോ പ്രശ്നം ഒന്നുമില്ല. താല്പര്യമില്ലെങ്കിൽ അവർക്ക് പറയാമായിരുന്നു. ഫ്രണ്ട് ആയിട്ടോ ബ്രദർ ആയിട്ടോ കാണാമായിരുന്നു” – സന്തോഷ് വർക്കി പറയുന്നു.