
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രവീണ. നിരവധി സിനിമകളിലും പരമ്പരകളിലും നിറഞ്ഞുനിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ഇവർ. ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാൾ കൂടിയാണ് പ്രവീണ. നിരവധി ആരാധകരെയാണ് താരം കേരളത്തിൽ ഉടനീളം ഉണ്ടാക്കിയിട്ടുള്ളത്. അതേസമയം മലയാളത്തിന് പുറമേ ഇപ്പോൾ തമിഴിലും താരം സജീവമായി പ്രവർത്തിച്ചുവരികയാണ്.
സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല താരം. എങ്കിലും ഇവരുടെ ചിത്രങ്ങൾക്ക് എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത്. ഇപ്പോൾ അടുത്തിടെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. നടിയെ ആക്രമിച്ച വിഷയത്തിലാണ് പ്രവീണ ഇപ്പോൾ മനസ്സ് തുറക്കുന്നത്. നിരവധി ആളുകൾ ആണ് നടിയെ സപ്പോർട്ട് ചെയ്തുകൊണ്ട് രംഗത്തെത്തുന്നത്. അതേസമയം താരം നടത്തിയത് തരംതാഴ്ന്ന പ്രസ്താവനയായി പോയി എന്നാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്.
“ദിലീപേട്ടൻ അങ്ങനെ പറഞ്ഞു ചെയ്യിക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇത്രയും ക്രൂരമായി ചെയ്യിക്കുമെന്ന് വിശ്വസിക്കാൻ പറ്റില്ല. എനിക്ക് ദിലീപേട്ടനെ വളരെ വ്യക്തിപരമായി അറിയാം. ദിലീപേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് രണ്ടാഴ്ച മുൻപ് ആയിരുന്നു ഞങ്ങൾ ഒരു സിനിമയിൽ അഭിനയിച്ചത്. സവാരി എന്ന സിനിമയിൽ ആയിരുന്നു അത്. ആ സിനിമയിൽ ഒരു സീനിൽ മാത്രമായിരുന്നു ദിലീപേട്ടൻ ഉണ്ടായിരുന്നത്. അതിഥി വേഷത്തിൽ ആയിരുന്നു താരം എത്തിയത്. ആ സമയത്ത് ദിലീപേട്ടൻ എന്നോട് കാണിച്ച സ്നേഹം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല” – പ്രവീണ പറയുന്നു.
“വളരെ മാന്യമായിട്ടാണ് ദിലീപേട്ടൻ പെരുമാറുന്നത്. പെണ്ണുങ്ങളോട് ബഹുമാനം കാണിക്കുന്ന ഒരു വ്യക്തി ആയിട്ടാണ് എനിക്ക് അദ്ദേഹത്തെ പറ്റി തോന്നിയിട്ടുള്ളത്. ഞാൻ അദ്ദേഹത്തിന് ഒപ്പം രണ്ടു സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് ഏകദേശം 40 ദിവസത്തോളം ഒരു അമേരിക്കൻ ഷോ ചെയ്തിട്ടുണ്ട്. ആ സമയത്ത് അദ്ദേഹം ഞങ്ങൾക്ക് തന്നിട്ടുള്ള സ്നേഹവും പ്രൊട്ടക്ഷനും എല്ലാം ഞങ്ങൾ കണ്ടത് തന്നെയാണ്. ഇത് ദിലീപേട്ടനെ മനപ്പൂർവ്വം കേസിൽ കുടുക്കാനുള്ള ഒരു പ്ലാൻ ആയിട്ടാണ് എനിക്ക് തോന്നുന്നത്” – പ്രവീണ പറയുന്നു.