മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് ഓർഡിനറി. 2013 വർഷത്തിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബനും ബിജുമേനോനും ആയിരുന്നു സിനിമയിലേക്ക് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരുടെ കോമ്പിനേഷൻ സീനുകൾ എല്ലാം തന്നെ വളരെ മികച്ച രീതിയിൽ വർക്ക് ഔട്ട് ആയി എന്നതാണ് വസ്തുത. പിന്നീട് ഇരുവരും ഒരുമിച്ച് ധാരാളം സിനിമകൾ വരികയും ചെയ്തു. അതിൽ ചിലത് ഫ്ളോപ്പ് ആകുവാൻ തുടങ്ങിയപ്പോൾ ആയിരുന്നു ഈ കൂട്ടുകെട്ട് താൽക്കാലികമായി വേർപിരിഞ്ഞത്. അതേസമയം ഇപ്പോൾ വളരെ സന്തോഷകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്.
ഓർഡിനറി സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്. രാജീവ് ഗോവിന്ദൻ ആണ് സിനിമയുടെ നിർമ്മാതാവ്. ചില ഓൺലൈൻ മാധ്യമങ്ങൾ ആണ് സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന തരത്തിലുള്ള വാർത്തകൾ നൽകിയത്. ഇപ്പോൾ ഈ വാർത്തയിൽ പ്രതികരണവുമായി എത്തുകയാണ് നിർമ്മാതാവ്. വാർത്ത കേട്ടപ്പോൾ എങ്ങനെ പ്രതികരിക്കണം എന്ന് മനസ്സിലാവാതെ നിൽക്കുകയാണ് മലയാളികൾ.
“ഓർഡിനറി എന്ന സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ഞങ്ങൾ ആലോചിച്ചിട്ടില്ല. അങ്ങനെ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ആരും തന്റെ പക്കൽ വരുകയോ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ല. ആരും അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തിട്ടില്ല. കുഞ്ചാക്കോ ബോബനും ബിജുമേനോനുമായി അത്തരത്തിൽ ഒരു സംഭാഷണവും ചർച്ചയും ഞങ്ങൾ നടത്തിയിട്ടില്ല” – നിർമ്മാതാവ് രാജീവ് ഗോവിന്ദൻ പറയുന്നു.
അതേസമയം ഈ സിനിമയുടെ രണ്ടാം ഭാഗം വരണം എന്ന് ആളുകൾ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ മലയാളത്തിൽ മിക്ക സിനിമകളുടെയും ഇറങ്ങിയ രണ്ടാം ഭാഗങ്ങൾ എല്ലാം തന്നെ വലിയ പരാജയങ്ങൾ ആയിരുന്നു. ആ ഒരു കാരണം കൊണ്ട് ഈ സിനിമയുടെ രണ്ടാം ഭാഗം വേണ്ട എന്നാണ് ഈ സിനിമയുടെ കടുത്ത ആരാധകർ പോലും ആഗ്രഹിക്കുന്നത്. സുഗീത് ആണ് സിനിമയുടെ സംവിധാനം നിർവഹിച്ചത്. അതേസമയം ഈ സിനിമയ്ക്ക് ശേഷം ഇദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ അധികവും പരാജയം ആയിരുന്നു. അതുകൊണ്ട് കൂടിയാണ് ഈ സിനിമയുടെ രണ്ടാം ഭാഗം ആരും ആഗ്രഹിക്കാത്തത്.