
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഒരു ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ചെന്നൈയിൽ വച്ചാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ചെന്നൈയിലെ പ്രശസ്തമായ ഹോൾ ആണ് രാജാജി ഹാൾ. ഇവിടെ സ്ഥിരമായി ഷൂട്ടിംഗ് നടക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇവിടുത്തെ ആളുകൾക്ക് ഒരു ഷൂട്ടിംഗ് കാണുക എന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. നിരവധി മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലം കൂടിയാണ് ഇത്. ഇന്ന് രാജാജി ഹാളിനു മുന്നിലൂടെ പോയവർ എല്ലാം തന്നെ ഞെട്ടി. അവർ അവിടെ കണ്ടത് ആരെയാണ് എന്ന് അറിയുമോ?
സാക്ഷാൽ മോഹൻലാലിനെ ആയിരുന്നു അവർ ഷൂട്ടിംഗ് ലൊക്കേഷനിൽ കണ്ടത്. ഒരു മലയാളം സിനിമയുടെ ഷൂട്ടിംഗ് ആയിരുന്നു ഇവിടെ നടന്നുകൊണ്ടിരുന്നത്. മോഹൻലാൽ ആയിരുന്നു ഈ സിനിമയുടെ സംവിധായകൻ എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ബറോസ് എന്ന സിനിമയുടെ ഷൂട്ടിംഗ് ആയിരുന്നു ഇവിടെ നടന്നു കൊണ്ടിരുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. അതുകൊണ്ടുതന്നെ സിനിമ പ്രേമികൾ എല്ലാവരും തന്നെ ഇരട്ടി സന്തോഷത്തിലാണ്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു സിനിമയുടെ പാക്കപ്പ് പറഞ്ഞ വിശേഷം മോഹൻലാൽ സമൂഹം മാധ്യമങ്ങൾ വഴി അറിയിച്ചത്. ബറോസ് ലൊക്കേഷനിൽ നിന്നും സൈൻ ഓഫ് ചെയ്യുകയാണ് എന്നും ഇനി സിനിമയുടെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങുകയാണ് എന്നുമായിരുന്നു മോഹൻലാൽ അറിയിച്ചത്. സിനിമയുടെ അണിയറ പ്രവർത്തകർക്ക് എല്ലാം തന്നെ താരം നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ സ്ഥിതിക്ക് ഇപ്പോൾ എന്താണ് നടക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
സിനിമയുടെ പാച്ച് വർക്ക് ഷൂട്ടിംഗ് ആണ് ഇപ്പോൾ നടക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്താണ് പാച്ച് വർക്ക് ഷൂട്ടിംഗ് എന്നറിയുമോ? സിനിമയിലേക്ക് ആവശ്യമുള്ള എന്നാൽ വളരെ പ്രധാനപ്പെട്ടത് അല്ലാത്ത ചെറിയ ചെറിയ രംഗങ്ങൾ ചിത്രീകരിക്കുന്ന ഘട്ടമാണ് ഇത്. വലിയ സീനുകൾ ഒന്നും ആയിരിക്കില്ല ഇങ്ങനെ ചിത്രീകരിക്കുന്നത്. വളരെ ചെറിയ ഷോട്ടുകൾ മാത്രമായിരിക്കും ഇങ്ങനെ ചിത്രീകരിക്കുന്നത്. ഇത് സിനിമയിൽ വളരെ പ്രധാനപ്പെട്ടത് ആയിരിക്കും എങ്കിലും വളരെ ചുരുങ്ങിയ നേരം മാത്രം വന്നു പോകുന്ന ഷോട്ടുകൾ ആയിരിക്കും.