
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും മലയാളി താരങ്ങൾക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് താരത്തിന് കേരളത്തിൽ ലഭിച്ചു വരുന്നത്. 2006 കാലഘട്ടം മുതൽ തന്നെ അല്ലു അർജുൻ സിനിമകൾ എല്ലാം തന്നെ കേരളത്തിൽ വലിയ രീതിയിൽ ആയിരുന്നു സ്വീകരിക്കപ്പെട്ടത്. ഇതിന് കാരണം ആര്യ എന്ന സിനിമയും അതിനു ശേഷം വന്ന ഹാപ്പി എന്ന സിനിമയും ആണ്. എന്നാൽ ഒരു കാലത്തിനുശേഷം അല്ലു അർജുൻ സിനിമകൾ അത്ര ശ്രദ്ധിക്കപ്പെടാതെയായി മാറി. പിന്നീട് താരം പുഷ്പ എന്ന സിനിമയിലൂടെ അടുത്തിടെ വലിയ രീതിയിലുള്ള തിരിച്ചുവരവ് ആണ് നടത്തിയത്. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ.
രണ്ടു ഭാഗങ്ങൾ ആയിട്ടാണ് സിനിമ ഒരുങ്ങുന്നത്. രണ്ടാം ഭാഗം അടുത്തവർഷം പുറത്തിറക്കാൻ ആയിരുന്നു പദ്ധതിയിട്ടത്. ഇന്ത്യയുടെ നീളമുള്ള പുഷ്പ ആരാധകർ എല്ലാം തന്നെ വലിയ പ്രതീക്ഷയിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. എന്താണ് ചിത്രീകരണം നിർത്തിവെക്കുവാനുള്ള കാരണം എന്നറിയുമോ?
തെലുങ്ക് നിർമ്മാതാക്കൾ എല്ലാവരും ഇപ്പോൾ ഒരു സമരത്തിലാണ്. കേരള മോഡൽ സമരം ആണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് തെലുങ്ക് നിർമ്മാതാക്കളുടെ സമരത്തെ കേരള മോഡൽ സമരം എന്ന് വിളിക്കുന്നത് എന്നറിയുമോ? മൂന്ന് കാരണങ്ങളാണ് ഉള്ളത്. ഒന്നാമത്തെ കാരണം – ഒരു കാരണവുമില്ലാതെ ആണ് ഈ സമരം നടത്തുന്നത് എന്നതുകൊണ്ടുതന്നെയാണ് ഈ സമരത്തെ കേരള മോഡൽ സമരം എന്ന് വിളിക്കുന്നത്. ആർക്കും ഒരു ഉപയോഗവും ഇല്ല എന്ന് മാത്രമല്ല ആയിരക്കണക്കിന് ആളുകൾക്ക് ഉപദ്രവം ഉണ്ടാകുന്നു എന്നതുകൊണ്ട് കൂടിയാണ് ഇതിനെ കേരള മോഡൽ സമരം എന്ന പേരിട്ടു വിളിക്കുന്നത്.
രണ്ടാമത്തെ കാരണം – പ്രൊഡ്യൂസേഴ്സ് യൂണിയൻ എന്ന സംഘടനയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിനിമകളുടെ നിർമ്മാണ ചെലവ്, ഓൺലൈൻ റിലീസ്, നടന്മാരുടെ ഭീമമായ പ്രതിഫലം എന്നീ വിഷയങ്ങളിൽ ഉടൻ തീരുമാനം ഉണ്ടാകണം എന്ന് ചൂണ്ടിക്കാണിച്ചാണ് ഇവർ സമരം തുടങ്ങിയിരിക്കുന്നത്. മൈത്രി ഫിലിം പ്രൊഡക്ഷൻസ് ആണ് പുഷ്പ എന്ന സിനിമ നിർമ്മിക്കുന്നത്. ഇവർ മറ്റു മാർഗങ്ങൾ ഇല്ലാതെ സമരവുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വിഭാഗം മാത്രം ആളുകൾ രക്ഷപ്പെട്ടാൽ മതി എന്നും മറ്റുള്ളവർ ഒന്നും അങ്ങനെ പണം ഉണ്ടാക്കരുത് എന്ന ചിന്തയിൽ നിന്നുമാണ് ഇങ്ങനത്തെ സമരങ്ങൾ ഉണ്ടാകുന്നത്. ഇതാണ് ഇത്തരം സമരങ്ങളെ കേരള മോഡൽ സമരങ്ങൾ എന്ന് വിളിക്കാനുള്ള രണ്ടാമത്തെ കാരണം. അതുപോലെ താരങ്ങൾ കാശുണ്ടാക്കുന്നത് കാണുമ്പോൾ സ്വാഭാവികമായും ചില ആളുകൾക്ക് ഒരു പ്രത്യേക ചൊറിച്ചിൽ ഉണ്ടാകും. ഇത്തരത്തിലുള്ള ചൊറിച്ചിൽ കാരണമാണ് ഒരു വിഭാഗം ആളുകൾ അകാരണമായി ഇങ്ങനത്തെ സമരങ്ങൾ നടത്തുന്നത്. ഇതാണ് ഇത്തരം സമരങ്ങളെ കേരള മോഡൽ സമരങ്ങൾ എന്ന് വിളിക്കുവാനുള്ള മൂന്നാമത്തെ കാരണം.
