അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ശരത് ചന്ദ്രൻ. കഴിഞ്ഞ വെള്ളിയാഴ്ച ആണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം കക്കാട് ആയിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ഇവിടെയുള്ള വീട്ടിലായിരുന്നു ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്തായിരുന്നു മരണകാരണം എന്ന് ആദ്യം ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഇദ്ദേഹത്തിൻറെ ആത്മഹത്യ കുറിപ്പ് കണ്ട് ഇരിക്കുകയാണ് എന്നാണ് പോലീസ് പറയുന്നത്.
തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്നാണ് ആത്മഹത്യാക്കുറിപ്പിൽ നടൻ പറയുന്നത്. വിഷം കഴിച്ച ശേഷം ആയിരിക്കണം നടൻ ആത്മഹത്യ ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. 37 വയസ്സ് മാത്രമാണ് ഇദ്ദേഹത്തിന് പ്രായം. മാതാപിതാക്കളുടെയും സഹോദരന്റെയും ഒപ്പമാണ് ഇദ്ദേഹം താമസിച്ചു വന്നിരുന്നത്.
അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. അതിനുശേഷം നിരവധി മലയാളം സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒരു മെക്സിക്കൻ അപാരത എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് ദുൽഖർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിഐഎ എന്ന സിനിമയിലും കൂടെ എന്ന പൃഥ്വിരാജ് സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ച താരങ്ങളിൽ ഒരാളാണ് ശരത് ചന്ദ്രൻ. ഇതിന് പുറമേ ഡബ്ബിങ് ആർട്ടിസ്റ്റ് ആയിട്ടും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഒരു ഐടി സ്ഥാപനത്തിൽ ആയിരുന്നു ഇദ്ദേഹം ആദ്യം ജോലി ചെയ്തു കൊണ്ടിരുന്നത്. ഇതിനുശേഷമാണ് സിനിമാ മേഖലയിൽ എത്തിയത്. 2016 വർഷത്തിൽ പുറത്തിറങ്ങിയ അനിസിയ എന്ന സിനിമയിലൂടെ ആണ് ഇദ്ദേഹം സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്.