
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി താരം സിനിമയിൽ സജീവമായി പ്രവർത്തിക്കുകയാണ്. മോഡലിംഗ് രംഗത്ത് നിന്നുമാണ് താരം സിനിമയിൽ എത്തിയത് എന്ന് പലർക്കും അറിയില്ല എന്നതാണ് വസ്തുത. 1999 വർഷത്തിൽ നടത്തിയ സൗന്ദര്യ മത്സരത്തിൽ മിസ് മധുര ആയി തിരഞ്ഞെടുക്കപ്പെട്ടത് കനിഹ ആയിരുന്നു. മലയാളം ഉൾപ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ജയറാം നായകനായ നിരവധി സിനിമകളിൽ താരമായിരുന്നു നായിക. എങ്കിലും നടിയുടെ മലയാളത്തിലെ കരിയർ ബെസ്റ്റ് പ്രകടനം പഴശ്ശിരാജ എന്ന സിനിമയിൽ ആയിരുന്നു എന്ന് നിസംശയം പറയാം.
ഇതിനുശേഷം മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നിരവധി സിനിമകളിൽ കനിഹ എത്തിയിരുന്നു. കോബ്ര, ദ്രോണ, ബാവൂട്ടിയുടെ നാമത്തിൽ, അബ്രഹാമിന്റെ സന്തതികൾ, മാമാങ്കം, സിബിഐ 5 എന്നീ സിനിമകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വിശേഷം പുറത്തു വിട്ടുകൊണ്ട് എത്തുകയാണ് താരം.
2002 വർഷത്തിലാണ് താരം ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുന്നത്. ഫൈവ് സ്റ്റാർ എന്നായിരുന്നു സിനിമയുടെ പേര്. തമിഴ് സിനിമയിൽ ആയിരുന്നു താരം നായികയായി അരങ്ങേറിയത്. ഇത് കൂടാതെ ടെലിവിഷൻ മേഖലയിലും അവതാരികയായി താരം അഭിനയിച്ചിരുന്നു. നിരവധി നായികമാർക്ക് താരം ഡബ്ബിങ് ചെയ്തിട്ടും ഉണ്ട്. ജനീലിയ, ശ്രീയാ ശരൺ, സദാ എന്നിവർക്ക് താരം ശബ്ദം നൽകിയിരുന്നു. ഫൈവ് സ്റ്റാർ എന്ന സിനിമ പുറത്തിറങ്ങിയിട്ട് 20 വർഷങ്ങൾ തികയുകയാണ് എന്ന വിശേഷമാണ് താരം ഇപ്പോൾ പങ്കുവെച്ചുകൊണ്ട് എത്തുന്നത്.
അതായത് താരം സിനിമ മേഖലയിൽ എത്തിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ കഴിഞ്ഞു എന്ന് ചുരുക്കം. 10 വർഷങ്ങൾക്കു മുൻപ് ആയിരുന്നു താരം സിനിമയിൽ എത്തിയിട്ട് ഒരു പതിറ്റാണ്ട് തിരഞ്ഞത്. ഈ വിശേഷ ദിനത്തിൽ നിരവധി ആളുകൾ ആയിരുന്നു താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ 10 വർഷങ്ങൾക്കുശേഷം താരം സിനിമയിൽ എത്തിയിട്ട് രണ്ടു പതിറ്റാണ്ട് തികയുകയാണ്. നിരവധി ആളുകൾ ആണ് നടിയുടെ ഈ രണ്ടാമത്തെ സന്തോഷ വാർത്തയിലും ആശംസകളുമായി രംഗത്തെത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സുരേഷ് ഗോപിയുടെ പാപ്പൻ എന്ന സിനിമയിലും താരം സജീവമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.