മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. പോലീസ് വേഷങ്ങളിലൂടെ ആണ് താരം ഏറ്റവും കൂടുതൽ തിളങ്ങിയത്. ഭരത്ചന്ദ്രൻ ഐപിഎസ് മുതൽ ഇങ്ങോട്ട് സുരേഷ് ഗോപി അവതരിപ്പിച്ച എല്ലാ പോലീസ് കഥാപാത്രങ്ങളെയും ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോൾ പാപ്പൻ എന്ന സിനിമയിലൂടെ വീണ്ടും ഒരു ഐപിഎസ് കഥാപാത്രമായി അമ്പരപ്പിക്കുകയാണ് സുരേഷ് ഗോപി. ഇപ്പോൾ ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
യഥാർത്ഥ ജീവിതത്തിൽ ഐപിഎസ്കാരൻ ആയിരുന്നു എങ്കിൽ എന്തു ചെയ്തേനെ എന്നായിരുന്നു ചോദ്യം. ഇതിന് സുരേഷ് ഗോപി നൽകിയ ഉത്തരം എന്തായിരുന്നു എന്ന് അറിയുമോ? ഞാനൊരു ഐപിഎസ് ഉദ്യോഗസ്ഥൻ ആയിരുന്നു എങ്കിൽ കേറയിൽ എന്ന പേരും പറഞ്ഞു ജനങ്ങളെ കയ്യേറ്റം നടത്തുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും തല അടിച്ചുപൊളിക്കുമായിരുന്നു – ഇതായിരുന്നു സുരേഷ് ഗോപി നൽകിയ ഉത്തരം. ഇത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വിവാദമായി മാറിക്കൊണ്ടിരിക്കുകയാണ്. ജനങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ സത്യസന്ധമായി സ്ക്രീനിൽ അവതരിപ്പിക്കുമ്പോൾ ആണ് ഒരു പോലീസ് കഥാപാത്രം സൂപ്പർ ആകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മേക്കപ്പ് ഒക്കെ ഇട്ടു പോലീസ് യൂണിഫോം ഇട്ടു കഴിഞ്ഞാൽ എനിക്കുതന്നെ ഒരു വീറു കയറും. അതുകൊണ്ട് ആയിരിക്കണം ഞാൻ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രങ്ങൾ പ്രേക്ഷകരിൽ ഇത്രയും സ്വാധീനം ഉണ്ടാക്കുന്നത്. എന്നെ ഒരു ഐപിഎസ് ഓഫീസർ ആയി കാണണമെന്ന് അച്ഛന് ആഗ്രഹം ഉണ്ടായിരുന്നു. അച്ഛൻ പലപ്പോഴും ഇത് പറഞ്ഞു വിഷമിക്കുന്നത് കാണുമ്പോൾ ഞാൻ ഇങ്ങനെ പറയും – അച്ഛന് ഒരു പോലീസുകാരനെ അല്ലല്ലോ, ഒരു പിടി പോലീസുകാരെ അല്ലേ ഞാൻ തന്നത്?” – സുരേഷ് ഗോപി പറയുന്നു.
അതേസമയം വിഷയത്തിലും സുരേഷ് ഗോപി നിലപാട് വ്യക്തമാക്കി. “ജനങ്ങളുടെ ഒപ്പം നിന്ന് സത്യസന്ധമായി കാര്യങ്ങൾ ചെയ്യുമ്പോൾ ആണ് ഒരു പോലീസുകാരൻ സ്ക്രീനിൽ സൂപ്പർ ആകുന്നത്. ജനങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു അതിനു ഫലം കണ്ടെത്തി കൊടുക്കണം. ഞാനൊരു ഐപിഎസ് ഓഫീസർ ആയിരുന്നു എങ്കിൽ കേ-റയിൽ എന്ന പേരും പറഞ്ഞ് ജനങ്ങളെ കയ്യേറ്റം നടത്തി ഉപദ്രവിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും തല അടിച്ചുപൊളിച്ചേനെ” – താരം കൂട്ടിച്ചേർത്തു. അതേസമയം പാപ്പൻ എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ തകർത്തു ഓടുകയാണ്. നൈല ഉഷ, ഗോകുൽ സുരേഷ് എന്നിവരാണ് സിനിമയിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.