മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റാംസെ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ മനസ്സിലാകണമെന്നില്ല. എന്നാൽ മൗനരാഗം എന്ന പരമ്പരയിൽ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് ഐശ്വര്യ എന്ന് പറഞ്ഞാൽ ഈ നടിയെ പെട്ടെന്ന് മനസ്സിലാകും. കാരണം മലയാളികൾക്ക് അത്രത്തോളം പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. അതുപോലെ തന്നെ ഈ പരമ്പരയിലെ കഥാപാത്രങ്ങളെ എല്ലാം മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതു തന്നെയാണ്.
സമൂഹമാധ്യമങ്ങളിൽ ധാരാളം ഫോളോവേഴ്സ് ഉള്ള താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റാംസെ. തൻറെ പുതിയ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നടിയുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ വിശേഷം ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
ഒരു മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി ആണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മനോഹരമായ മഞ്ഞ പട്ടുസാരിയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങളിൽ എല്ലാം തന്നെ താരം അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് പ്രേക്ഷകർ എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. അതേസമയം ഇത് കേവലം ഫോട്ടോഷൂട്ടിന് വേണ്ടി നടത്തിയ ചിത്രങ്ങളാണ് എന്ന് കരുതരുത് കേട്ടോ. സംഗതി മറ്റൊന്നാണ്.
ഇത് ഒരു പ്രമോഷണൽ ഷൂട്ട് ആണ്. ചിത്രങ്ങളിൽ നടിയുടെ മേക്കപ്പ് നിർവഹിച്ചിരിക്കുന്നത് പീച്ചൂസ് എന്ന ഭീഷ്മ എം എ ആണ്. അതേസമയം ലാവിഡ ഹെയർ മേക്കപ്പ് ആണ് ഐശ്വര്യയെ മനോഹരിയാക്കി അണിയിച്ചൊരുക്കിയിരിക്കുന്നത്. മിധിൻ ലാൽ ആണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ ക്യാമറയിൽ പകർത്തിയത്. അതേസമയം മുഹൂർത്ത് ബ്രൈഡൽ ആണ് നടിയുടെ ആഭരണങ്ങൾ എല്ലാം തന്നെ സ്പോൺസർ ചെയ്തിരിക്കുന്നത്. എന്തായാലും മുന്നോട്ടുള്ള കരിയറിന് മലയാളികൾ താരത്തിന് എല്ലാവിധ ആശംസകളും നൽകി എത്തിക്കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ.