ടോവിനോ തോമസ് – തൃഷ – വിനയ് റായ് എന്നിവർ ഒന്നിക്കുന്ന ‘ഐഡന്റിറ്റി’; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

0
41

‘അജയന്റെ രണ്ടാം മോഷണം’ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന സിനിമയാണ് ‘ഐഡന്റിറ്റി’. തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ ആദ്യമായി ടൊവിനോയുടെ നായികയാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 7th ഡേ, ഫോറൻസിക് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അഖിൽ പോൾ – അനസ് ഖാൻ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഐഡന്റിറ്റി’.

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമയായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ശ്രീകൃഷ്ണപ്പരുന്ത്‌, ഭ്രമരം തുടങ്ങിയ പതിനാലോളം സിനിമകൾ നിർമ്മിച്ച രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്താണ് ഐഡന്റിറ്റി നിർമ്മിച്ചിരിക്കുന്നത്.

അഖിൽ ജോർജ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ഡോക്ടർ, തുപ്പറിവാലൻ, ഹനുമാൻ എന്നീ സൂപ്പർ ഹിറ്റ് തെന്നിന്ത്യൻ സിനിമകളിലെ സുപ്രധാന വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം വിനയ് റായ്, ബോളിവുഡ് നടി മന്ദിര ബേദി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരാണ് ‘ഐഡന്റിറ്റി’യിലെ മറ്റ് പ്രമുഖ താരങ്ങൾ. കേരളം, രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഐഡന്റിറ്റിയുടെ ചിത്രീകരണം നടന്നത്. മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- ഗായത്രി കിഷോർ, പ്രൊഡക്ഷൻ കൺട്രോളർ- ജോബ് ജോർജ്, കലാസംവിധാനം- സാബി മിശ്ര, സ്റ്റീൽസ്- ജാൻ ജോസഫ്, പി ആർ ഒ & മാർക്കറ്റിംങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ഡിസൈൻസ്- യെല്ലോടൂത്ത്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here