വിന്റേഷ് ചിത്രം ‘സൂപ്പർ സിന്ദഗി’ റിലീസ് നാളെ ! ധ്യാൻ ശ്രീനിവാസനും മുകേഷും സുപ്രധാന വേഷത്തിൽ…

0
78

ധ്യാൻ ശ്രീനിവാസൻ, മുകേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ വിന്റേഷ് സംവിധാനം നിർവഹിക്കുന്ന ‘സൂപ്പർ സിന്ദഗി’ നാളെ (9 ഓ​ഗസ്റ്റ് 2024) മുതൽ തിയറ്ററുകളിലെത്തും. 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിന്റേഷും പ്രജിത്ത് രാജ് ഇകെആർ ഉം ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിലെ സംഭാഷണം അഭിലാഷ് ശ്രീധരനാണ് തയ്യാറാക്കിയത്. ചിത്രത്തിന്റെ കേരള വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസും കന്നഡ വിതരണാവകാശം രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസും സ്വന്തമാക്കി. ചിത്രത്തിന്റെ മ്യസിക് റൈറ്റ്സ് കരസ്ഥമാക്കിയത് ‘മ്യൂസിക്247’നാണ്. സെൻസറിംങ് കഴിഞ്ഞ ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചത്. കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രത്തിന്റെ ബുക്കിംങ് ആരംഭിച്ചിട്ടുണ്ട്.

ധ്യാൻ ശ്രീനിവാസനും മുകേഷിനുമൊപ്പം പാർവതി നായർ, ജോണി ആന്റണി, സുരേഷ് കൃഷ്ണ, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര, കലേഷ് രാമാനന്ദ്, ഡയാന ഹമീദ് തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് പുറമെ ചിത്രത്തിലെ ‘വെൺമേഘങ്ങൾ പോലെ’, ‘പുതുസാ കൊടിയേ’, ‘കാടും തോടും താണ്ടി’ എന്നീ ​ഗാനങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

Super Zindagi – Official Trailer

മനു മഞ്ജിത്ത് വരികൾ ഒരുക്കിയ ‘വെൺമേഘങ്ങൾ പോലെ’ ഗൗരി ലക്ഷ്മിയാണ് ആലപിച്ചത്. മുത്തമിൽ സെൽവൻ വരികൾ രചിച്ച ‘പുതുസാ കൊടിയേ’ ആന്റണി ദാസനാണ് ആലപിച്ചത്. അനില രാജീവ് ആലപിച്ച ‘കാടും തോടും താണ്ടി’ എന്ന ​ഗാനത്തിനും മനു മഞ്ജിത്താണ് വരികൾ ഒരുക്കിയത്. ഈ മൂന്ന് ​ഗാനങ്ങൾക്കും സം​ഗീതം പകർന്നത് സൂരജ് എസ് കുറുപ്പാണ്.

Song – Venmeghangal
Song – Puthusa Kodiye
Song – Kaadum Thodum

ഛായാഗ്രഹണം: എൽദൊ ഐസക്, ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സൂരജ് എസ് കുറുപ്പ്, സൗണ്ട് ഡിസൈൻ: വിക്കി, ഫൈനൽ മിക്സ്: പിസി വിഷ്ണു, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സങ്കീത് ജോയ്, ലൈൻ പ്രൊഡ്യൂസർ: ബിട്ടു ബാബു വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ: ഷെമിൻ എസ് ആർ, ഇക്ബാൽ പനയിക്കുളം, കലാസംവിധാനം: ഹംസ വള്ളിത്തോട്, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നുർ, മേക്കപ്പ്: അരുൺ ആയുർ, കോറിയോഗ്രഫി: ഭൂപതി, ആക്ഷൻ: ഫൊണെക്സ് പ്രഭു, ചീഫ് ഫൈനാൻഷ്യൽ ഓഫീസേർസ്: ജിഷോബ് കെ, പ്രവീൻ വിപി, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് മുരളി, ബിജു ബാസ്ക്കർ, അഖിൽ കഴക്കൂട്ടം, ഡിജിറ്റർ പിആർ: വിവേക് വിനയരാജ്, സ്റ്റിൽസ്: റിഷ് ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻസ്: യെല്ലോ ടൂത്ത്, പിആർഒ: ശബരി.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here