അഭിനയ മോഹവുമായ് വെള്ളിത്തിരയിലേക്ക് വന്നവർ ഒരുപാടുണ്ടെങ്കിലും സംവിധായകനാവണം എന്ന ആഗ്രഹത്തോടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചവർ കുറവായിരിക്കും. അക്കൂട്ടത്തിൽ എടുത്ത് പറയാവുന്ന പേരുകളിലൊന്നാണ് വിഷ്ണു വിനയ്, സംവിധായകൻ വിനയന്റെ മകൻ. പറയത്തക്ക സിനിമ പശ്ചാത്തലം ഉണ്ടെങ്കിലും തന്റെതായ രീതിയിൽ പ്രേക്ഷക വിസ്മയിപ്പിക്കാനും സിനിമയിൽ വ്യക്തിമുദ്ര പതിപ്പിക്കാനും ശ്രമിക്കുന്ന വിഷ്ണുവിന്റെ ആദ്യ സംവിധാന ചിത്രമാണ് നവംബർ 15ന് പ്രദർശനം ആരംഭിക്കുന്ന ‘ആനന്ദ് ശ്രീബാല’. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അർജുൻ അശോകൻ, അപർണ ദാസ്, മാളവിക മനോജ് എന്നിവരാണ് അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ. കാവ്യ ഫിലിം കമ്പനി,ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണുവും നീതാ പിന്റോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.
എഞ്ചിനീയറിംഗ് പഠിക്കുമ്പോഴും വിഷ്ണുവിന്റെ സ്വപ്നം സിനിമയായിരുന്നു. പഠനം പൂർത്തിയാക്കിയ ഉടൻ അച്ഛന്റെ അസിസ്റ്റൻറ് ഡയറക്ടറായി പ്രവർത്തിച്ചു തുടങ്ങി. സിനിമ നിർമ്മാണത്തിലും വിതരണത്തിലും കൈവെച്ച ശേഷം അച്ഛൻ സംവിധാനം ചെയ്ത ‘പത്തൊൻപതാം നൂറ്റാണ്ട്’ൽ നായകനായ് വേഷമിട്ടു. അഭിയത്തേക്കാൾ അഭിനിവേശം സംവിധാനത്തോടായതുകൊണ്ട് ‘ആനന്ദ് ശ്രീബാല’ക്ക് കൈകൊടുത്തു. നിർമ്മാതാവ് ആൻറോ ജോസഫ് വഴിയാണ് അഭിലാഷ് പിള്ളയുടെ തിരക്കഥയിലേക്ക് വിഷ്ണു എത്തിപ്പെടുന്നത്. വ്യത്യസ്തമായ കഥകൾ കേട്ടെങ്കിലും വിഷ്ണുവിന്റെ മനസ്സുടക്കിയത് ‘ആനന്ദ് ശ്രീബാല’യിലാണ്.
ഒരു പൊലീസ് ഉദ്യോഗസ്ഥനാവണം എന്ന അതിയായ അഗ്രഹത്തിൽ നടക്കുന്ന ചെറുപ്പക്കാരനാണ് ആനന്ദ് ശ്രീബാല. ആനന്ദ് ശ്രീബാലയായ് അർജ്ജുൻ അശോകനും ചാനൽ റിപ്പോർട്ടറായ് അപർണ്ണദാസും പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു നാരായണൻ ഛായാഗ്രഹണവും കിരൺ ദാസ് ചിത്രസംയോജനവും നിർവഹിക്കുന്ന ചിത്രത്തിന് രഞ്ജിൻ രാജാണ് സംഗീതം ഒരുക്കുന്നത്.
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിംഗ്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
https://www.youtube.com/watch?v=V-skhp_Rv44 'നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ മുന്നിൽ ശത്രുക്കളെ കണ്ടാൽ, ഒരു കാര്യം ഉറപ്പിക്കാം, നമ്മൾ തിരഞ്ഞെടുത്ത വഴിയും ദിശയും കൃത്യമാണ്'.…
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
https://youtu.be/uAMmUuZYX1I?si=N9gaVEYIyZ8uAh0b വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന…
https://www.youtube.com/watch?v=-6wvnuMYIAQ നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ്…
https://youtu.be/acCVmR5RrN0?si=1LW95bl9T-3nH4y2 ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി…