ടൊവിനോയുടെ ബ്ലോക്ക്ബസ്റ്റർ സൂപ്പർഹീറോ ചിത്രം ‘മിന്നൽ മുരളി’ക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി ‘വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ്’ന്റെ ബാനറിൽ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേർസ് നിർമ്മിക്കുന്ന സിനിമയാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’. സോഫിയ പോൾ നിർമ്മാതാവായ ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ, രാഹുൽ ജി എന്നിവർ ചേർന്നാണ്. മിസ്റ്ററി ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തുവിട്ടിട്ടുണ്ട്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആദ്യമായ് നിർമ്മാണത്തിലേക്ക് ചുവടുവെച്ചത് അഞ്ജലി മേനോൻ ചിത്രം ‘ബാംഗ്ലൂർ ഡെയ്സ്’ൻറെ സഹ നിർമ്മാതാക്കളായിട്ടാണ്. ശേഷം ‘കാട് പൂക്കുന്ന നേരം’, ‘പടയോട്ടം’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘മിന്നൽ മുരളി’, ‘ആർഡിഎക്സ്’ എന്നീ ചിത്രങ്ങളും നിർമ്മിച്ചു. റിലീസിന് തയ്യാറെടുക്കുന്ന ആന്റണി വർഗീസ് ചിത്രം ‘കൊണ്ടൽ’ നിർമ്മിക്കുന്നതും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ്.
ഛായാഗ്രഹണം: പ്രേം അക്കാട്ടു, ശ്രയാന്റി, ചിത്രസംയോജനം: ചമൻ ചാക്കോ, സംഗീതം: ആർ സി, സൗണ്ട് ഡിസൈനർ: സച്ചിൻ സുധാകരൻ, സിങ്ക് സിനിമ, സൗണ്ട് എൻജിനീയർ: അരവിന്ദ് മേനോൻ, കലാസംവിധാനം: കോയാസ് എം, വസ്ത്രാലങ്കാരം: നിസാർ റഹ്മത്, മേക്കപ്പ്: ഷാജി പുൽപള്ളി, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പു, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: രതീഷ് മൈക്കൽ, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ ഹെഡ്: പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ, പിആർഒ: ശബരി.
കേരളത്തിന് അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
https://youtu.be/lHrDDuFjhDY?si=_Qz4pijgDIy_rwGV ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്‌സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള…
ഹിറ്റ് ചിത്രം കിനാവള്ളി ഫെയിം ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന്…
സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' റിലീസിന്…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…