യാഷ്-ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ ചിത്രീകരണം ബാംഗ്ലൂരിൽ ആരംഭിച്ചു !

0
41

റോക്കിംങ് സ്റ്റാർ യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ന്റെ ചിത്രീകരണം ബാംഗ്ലൂരിൽ ആരംഭിച്ചു. കെവിഎൻ പ്രൊഡക്ഷൻസിനന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം യാഷിന്റെ 19ആമത്തെ സിനിമയാണ്.

നിവിൻ പോളി ചിത്രം ‘മൂത്തോൻ’ന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ 2023 ഡിസംബർ 8നാണ് ഔദ്യോഗിക പ്രഖ്യാപിച്ചത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിലായ് അറിയിക്കും.

ചിത്രത്തിന്റെ ചിത്രീകരണത്തിന് മുന്നോടിയായ് യാഷും നിർമ്മാതാവ് വെങ്കട്ട് കെ നാരായണനും കർണാടകയിലെ ക്ഷേത്രങ്ങൾ കുടുംബത്തോടൊപ്പം സന്ദർശിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധനേടിയിരുന്നു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here